
















യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി). ഇസ്രയേലിനെയും യുഎസിനെയും വെറുതെ വിടില്ലെന്നും പ്രതികാരം ചെയ്യുമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യരാശി കണ്ട ഏറ്റവും ക്രൂരന്മാരായ ഭീകരരുടെയും കൊലയാളികളുടെയും കൈകളാലാണ് മഹാനായ നേതാവ് ഖമനയി രക്തസാക്ഷിത്വം വരിച്ചത്. അത് ആ നേതാവിന്റെ ആത്മാര്‍ത്ഥമായ സേവനങ്ങളുടെ തെളിവുകൂടിയാണ്. ഇറാന്‍ പ്രതികാരം ചെയ്യും, അവരെ വെറുതെ വിടില്ലെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് വ്യക്തമാക്കി.
അതേസമയം ഉടനടി തിരിച്ചടി ഉണ്ടാകുമെന്ന് ഐആര്‍ജിസി സൂചന നല്‍കി. ചരിത്രത്തില്‍ ഇന്നേവരെ ഇറാന്‍ കണ്ടിട്ടില്ലാത്ത ഏറ്റവും പ്രത്യാഘാതമുണ്ടാക്കുന്ന തിരിച്ചടി ഉടനടി ഉണ്ടാകുമെന്നും അധിനിവേശ മേഖലയിലും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരിക്കും ആക്രമണമെന്നും ഐആര്‍ജിസി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.