
















ഇറാന് നേരെയുണ്ടായ സൈനിക നടപടിയില്‍ യുഎസിന് നന്ദി പറഞ്ഞ് മുന്‍ ഷാ ഭരണാധികാരിയായ മുഹമ്മദ് റാസ പഹ്ലവിയുടെ മകന്‍ റാസ പഹ്ലവി. വിമോചനത്തിന്റെ സമയം അടുത്തുവെന്നും ഇറാനിലെ ധീരരായ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിനായി വലിയ വില നല്‍കേണ്ടിവന്നുവെന്നും റാസ പഹ്ലവി എക്സില്‍ കുറിച്ചു. ജനാധിപത്യപരമായ ഒരു രാജ്യത്തിലേക്കുള്ള അധികാരകൈമാറ്റത്തിനായി തനിക്ക് ചില പദ്ധതികള്‍ ഉണ്ടെന്നും റാസ പഹ്ലവി പറഞ്ഞു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുന്‍പ് രാജ്യം ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിന്‍ഗാമിയാണ് റാസ പഹ്ലവി.
ഖമനയി വധിക്കപ്പെട്ടതോടെ ഉന്നത പദവികളിലേക്ക് റാസ പഹ്ലവി അവരോധിക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. ഇസ്ലാമിക വിപ്ലവത്തിന്റെ സമയത്ത് രാജ്യം ഭരിച്ചിരുന്ന രാജകുടുംബാംഗങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. റാസ പഹ്ലവി അമേരിക്കയിലേക്കാണ് കുടിയേറിയത്.