CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 5 Minutes 54 Seconds Ago
Breaking Now

തിരിച്ചടിക്കാനുള്ള അവകാശമുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ഏഴു രാജ്യങ്ങള്‍

യുഎസ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്

അറബ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ജിസിസിയിലേത് അടക്കമുള്ള ഏഴ് രാജ്യങ്ങള്‍. വിവേചനരഹിതവും ക്രൂരവുമായ മിസൈല്‍ ആക്രമണങ്ങളാണ് നടന്നതെന്നും തങ്ങള്‍ക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നുമാണ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. ഏഴ് രാജ്യങ്ങള്‍ ഒരുമിച്ച് പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

യുഎസ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇറാന്റേത് നീതീകരിക്കാനാകാത്ത ആക്രമണമാണ് എന്നും തങ്ങളുടെ പരമാധികാരത്തെയും ജനങ്ങളെയും കെട്ടിടങ്ങളെയുമെല്ലാം ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്നുമാണ് രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ പറയുന്നത്. മേഖലയിലെ സ്ഥിരതയെ ഇറാന്റെ ആക്രമണം ഭീഷണിയിലാക്കുന്നുവെന്നും തങ്ങള്‍ക്കും പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ ഓര്‍മിക്കണമെന്നും ഏഴ് രാജ്യങ്ങള്‍ സംയുക്തപ്രസ്താവനയില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.