CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 26 Seconds Ago
Breaking Now

വടക്കന്‍ ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ളയും; അമേരിക്കയോടും ഇസ്രയേലിനോടും പകരം വീട്ടുമെന്ന് വെല്ലുവിളി

ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്.

ഇസ്രയേലിലേക്കുള്ള ഇറാന്റെ മിസൈല്‍ ആക്രമണം അയവില്ലാതെ തുടരുന്നു. ഇസ്രയേല്‍ നഗരങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം രൂക്ഷമായി തന്നെ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെറുസലേമിലും ടെല്‍ അവീവിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുകയാണ്.

ഹിസ്ബുള്ളയും ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നുണ്ട്. ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ആക്രമണം കടുപ്പിക്കുകയാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കയേയും ഇസ്രയേലിനേയും നേരിടാന്‍ തങ്ങള്‍ തയ്യാറെന്നാണ് ഹിസ്ബുള്ള പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ നേതാവിനെ ഇല്ലാതാക്കിയ ക്രിമിനല്‍ സയണിസ്റ്റുകളേയും അമേരിക്കയേയും നേരിടുമെന്നാണ് അവരുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന തരം സാഹസികതയ്ക്ക് ആരേയും അനുവദിക്കില്ലെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.