CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 19 Seconds Ago
Breaking Now

അമേരിക്കയിലെ മിഷിഗണില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം

സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ലെബനോണ്‍ വംശജനായ അക്രമി കൊല്ലപ്പെട്ടു

അമേരിക്കയിലെ മിഷിഗണില്‍ ജൂത ദേവാലയത്തിന് നേരെ ആക്രമണം. വെസ്റ്റ് ബ്ലൂംഫീല്‍ഡ് ടൗണ്‍ഷിപ്പിലെ ടെമ്പിള്‍ ഇസ്രയേല്‍ എന്ന സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി. പ്രാദേശികസമയം ഉച്ചയ്ക്ക് 12.19 നാണ് സംഭവം ഉണ്ടായത്. 

ആക്രമണത്തെ തുടര്‍ന്ന് സിനഗോഗില്‍ തീപിടിത്തമുണ്ടായി. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ലെബനോണ്‍ വംശജനായ അക്രമി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു.ദേവാലയത്തിലുണ്ടായിരുന്ന ആളുകള്‍ സുരക്ഷിതരാണ്.

പുക ശ്വസിച്ചതിനെ തുടര്‍ന്ന് മുപ്പതോളം പൊലീസുകാര്‍ ആശുപത്രിയിലാണ്. ആക്രമണം ജൂത സമൂഹത്തിനു നേരെയുള്ള ഭീകരാക്രമണമെന്ന് എഫ് ബി ഐ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.