CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 13 Minutes 54 Seconds Ago
Breaking Now

ഇറാന്‍ ആണവ പദ്ധതി തുടങ്ങിയിരുന്നില്ല ; വെളിപ്പെടുത്തി യുഎസ് ഇന്റലിജന്‍സ് മേധാവി ; ട്രംപിന് തിരിച്ചടി

ട്രംപിന്റെ വാക്കുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലെന്ന് വ്യക്തമാക്കുന്നതാണ് തുള്‍സിയുടെ വെളിപ്പെടുത്തല്‍.

ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്നും അത് തടയുന്നതിനായാണ് ആക്രമിച്ചതെന്നുമുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാദങ്ങള്‍ തള്ളി യുഎസ് ഇന്റലിജന്‍സ് വിഭാഗം. നാഷണല്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയും ട്രംപിന്റെ കടുത്ത അനുകൂലിയുമായ തുള്‍സി ഗബ്ബാര്‍ദിന്റെതാണ് വെളിപ്പെടുത്തല്‍.

ട്രംപിന്റെ വാക്കുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലെന്ന് വ്യക്തമാക്കുന്നതാണ് തുള്‍സിയുടെ വെളിപ്പെടുത്തല്‍. യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും ഇറാന്റെ നേതൃത്വത്തിന് കുലക്കമൊന്നും ഉണ്ടായില്ലെന്നും അവര്‍ സെനറ്റിലേക്കായി തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. അങ്ങനെയെങ്കില്‍ ട്രംപ് എന്തിനാണ് യുദ്ധത്തിന് പുറപ്പെട്ടതെന്ന ചോദ്യം ഉയരുകയാണ്. 

ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിന്റെ ഫലമായി ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതി ഉന്മൂല നാശത്തോടടുത്തിരുന്നു. ജൂണിലെ ആ ആഘതത്തിന് ശേഷം ഇറാനാവട്ടെ അവരുടെ സമ്പുഷ്ടീകരണ പദ്ധതി പുനസ്ഥാപിക്കാന്‍ നടപടി എടുത്തിട്ടുമില്ല, തുള്‍സി വ്യക്തമാക്കുന്നു. യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ അവതരിപ്പിക്കുന്ന പ്രസ്താവന പക്ഷെ ക്യാമറകള്‍ക്ക് മുന്നില്‍ തുള്‍സി ആവര്‍ത്തിക്കാന്‍ തയ്യാറായില്ല.




കൂടുതല്‍വാര്‍ത്തകള്‍.