CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 12 Minutes 44 Seconds Ago
Breaking Now

ശത്രുപക്ഷത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഘട്ടത്തില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കുന്നില്ല, യുദ്ധം അവസാനത്തിലേക്കെന്ന സൂചനയുമായി ട്രംപ്

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലളിതമായ ഒരു സൈനിക നീക്കം മാത്രമാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍

ഇറാനുമായുള്ള സൈനിക നീക്കത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുപക്ഷത്തെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഘട്ടത്തില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് വിജയം മാത്രമാണെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ലളിതമായ ഒരു സൈനിക നീക്കം മാത്രമാണെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍. ഇതിനായി ചൈനയും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും നാറ്റോ രാജ്യങ്ങള്‍ക്ക് ഇതിനുള്ള ധൈര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ അമേരിക്കയെ നേരിട്ട് ബാധിക്കുന്നില്ലെന്നും അതിനാല്‍ ഈ പാത സുരക്ഷിതമാക്കാനുള്ള പ്രധാന ഉത്തരവാദിത്തം അതിനെ കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. യുദ്ധത്തെത്തുടര്‍ന്ന് ഈ പാത അടഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. ആഗോള എണ്ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി വിലയിരുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.