CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 59 Seconds Ago
Breaking Now

15 നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ അമേരിക്ക ഇറാന് കൈമാറിയതായതായി റിപ്പോര്‍ട്ട് ; യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മികച്ച പുരോഗതിയെന്ന് ട്രംപ്

ശരിയായ നേതാക്കളുമായാണ് ചര്‍ച്ച നടക്കുന്നതെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്.

ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ മികച്ച പുരോഗതി കൈവരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി 15 നിര്‍ദേശങ്ങള്‍ അടങ്ങിയ ശുപാര്‍ശ അമേരിക്ക ഇറാന് കൈമാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലുള്ളവര്‍ക്ക് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതിനായി ശരിയായ നേതാക്കളുമായാണ് ചര്‍ച്ച നടക്കുന്നതെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്.

എന്നാല്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാന്‍ അമേരിക്കയുടെ വാദം തള്ളി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും, ട്രംപിന്റേത് വെറും വ്യാജ വാര്‍ത്ത ആണെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് പറഞ്ഞു. അതേസമയം പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ആയിരക്കണക്കിന് സൈനികരെ കൂടി മേഖലയിലേക്ക് അയക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ആര്‍മിയുടെ എലൈറ്റ് വിഭാഗമായ '82-ാം എയര്‍ബോണ്‍ ഡിവിഷനിലെ' സൈനികരെയാണ് അയക്കുന്നത്. നോര്‍ത്ത് കരോലിനയിലെ ഫോര്‍ട്ട് ബ്രാഗില്‍ നിന്നുള്ള മൂവായിരത്തോളം സൈനികര്‍ ഇതില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. ഇറാനിലേക്ക് നേരിട്ട് സൈനികരെ അയക്കാന്‍ തീരുമാനിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.