
















ഇറാന്റെ ബുഷെഹര്‍ ആണവ നിലയത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആണവ നിലയത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ മിസൈല്‍ അവശിഷ്ടം പതിച്ചുവെന്നും പക്ഷേ നാശ നഷ്ടങ്ങളില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആണവ ചോര്‍ച്ച ഇല്ലെന്ന് ഇറാന്‍ ഐഎഇഎയെ അറിയിച്ചു. അമേരിക്കന്‍ സയണിസ്റ്റ് ശത്രുക്കള്‍ വീണ്ടും ബുഷെഹര്‍ ആണവ പ്ലാന്റിനെ ആക്രമിച്ചു. ആക്രമണത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്നും ആണവ കേന്ദ്രം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ചോര്‍ച്ചയില്ലെന്നും പ്ലാന്റിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുരോഗമിക്കുന്നുവെന്നും ഇറാന്‍ വ്യക്തമാക്കിയെന്ന് ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു. ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.