CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 34 Seconds Ago
Breaking Now

പ്രഭാസ സവാരിക്കിടെ ലണ്ടനില്‍ 47 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

വഴി യാത്രക്കാര്‍ ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുകെ മലയാളികളെ തേടി മറ്റൊരു മരണ വാര്‍ത്ത കൂടി. ലണ്ടനിലെ ഹാറോവില്‍ താമസിക്കുന്ന മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ജോര്‍ജി ആംബ്രയില്‍ മാത്യു(47) ആണ് ഇന്നലെ രാവിലെ നടക്കാന്‍ ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ചത്. വഴി യാത്രക്കാര്‍ ഉടനെ ആംബുലന്‍സ് വിളിച്ചു ജോര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജോര്‍ജി. ലണ്ടനിലെ ഈസ്റ്റ് ഏരിയ പ്രയര്‍ ഗ്രൂപ്പിലെ സജീവാംഗമായിരുന്നു. ഹാറോവിലെ റെജന്റ്‌സ് പ്ലേസ്, ലൗട്ടണിലായിരുന്നു താമസം. കേരളത്തില്‍ ആലപ്പുഴ തലവടി ആണ് ജോര്‍ജിയുടെ സ്വദേശം.

ഭാര്യ റെന്‍ജു, മകള്‍ കാരന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. സംസ്‌കാരം പിന്നീട്.




കൂടുതല്‍വാര്‍ത്തകള്‍.