CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 45 Seconds Ago
Breaking Now

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാല്‍ സഹോദരങ്ങള്‍ നേരത്തെയും ചോദ്യപേപ്പര്‍ ചോര്‍ത്തി?, കഴിഞ്ഞവര്‍ഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേര്‍

കഴിഞ്ഞ ദിവസമാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ രാജസ്ഥാനില്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ ദിനേശ് ബിന്‍വാളും സഹോദരനും അറസ്റ്റിലായത്.

നീറ്റ്  യുജി പരീക്ഷ ക്രമക്കേടില്‍ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാല്‍ സഹോദരങ്ങള്‍ നേരത്തെയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ അന്വേഷണസംഘം. ഈ കുടുംബത്തിലെ നാല് പേര്‍ കഴിഞ്ഞവര്‍ഷം നീറ്റ് പരീക്ഷ പാസായി. ഇതില്‍ ദൂരുഹതയുണ്ടോയെന്നാണ് സിബിഐയുടെ സംശയം. ഈ വര്‍ഷം പരീക്ഷ എഴുതിയ ദിനേശ് ബിവാലിന്റെ മകന്‍ ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചക്കേസില്‍ രാജസ്ഥാനില്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ ദിനേശ് ബിന്‍വാളും സഹോദരനും അറസ്റ്റിലായത്. കേസില്‍ 24 പേര്‍ സിബിഐ കസ്റ്റഡിയില്‍ ഉണ്ട്.

മഹാരാഷ്ട്രയിലെ നാസിക്കും പൂനെയും ആണ് ചോര്‍ച്ചയുടെ ഉദ്ഭവകേന്ദ്രമായി കേസ് അന്വേഷിച്ച രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേകസംഘം കരുതുന്നത്. നാസിക് സ്വദേശിയായ ശുഭം ഖൈര്‍നാറിന് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ ലഭിച്ചു എന്ന നിഗമനത്തിലാണ് സിബിഐ. ശുഭത്തിന് ചോദ്യപേപ്പര്‍ നല്‍കിയ കേസിലെ ഉദ്ഭവ കേന്ദ്രം എന്ന് കരുതുന്ന ധനഞ്ജയ് ലോഖണ്ഡെ എന്ന 26 കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ പൂനെ സ്വദേശി ഒരു യുവതിയെയും സിബിഐ പിടികൂടി. ഇവര്‍ക്ക് ലഭിച്ചത് യഥാര്‍ത്ഥ ചോദ്യപേപ്പര്‍ ആണോ എന്നാണ് ഇനി സ്ഥിരീകരിക്കേണ്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.