CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 41 Seconds Ago
Breaking Now

ലണ്ടനില്‍ യുഡിഎഫ് നേടിയ വന്‍ വിജയം ഗംഭീരമായി ആഘോഷിച്ചു; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ലണ്ടന്‍ : യുഡിഎഫ് കേരളത്തില്‍ നേടിയ വന്‍ വിജയത്തില്‍ ഗംഭീരമായി  വിജയാഘോഷം നടത്തി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷം മെയ് 10 ന് വൈകുന്നേരം 6 ന് ബാര്‍ക്കിങ് റോഡില്‍ ശ്രീ നാരായണ ഗുരു മിഷന്‍ ഹാളില്‍ ആയിരുന്നു വിജയാഘോഷം നടന്നത്.

യുഡിഎഫ് ഘടക കക്ഷികളുടെ പ്രതിനിധികള്‍ അടക്കം നൂറില്‍ കൂടുതല്‍  ആളുകള്‍ പങ്കെടുത്ത യോഗത്തില്‍  ഐഒസി യുകെ കേരളം ഘടകം പ്രസിഡണ്ട് സുജു ദാനിയേല്‍ അധ്യക്ഷത വഹിച്ചു. ശ്രീ വക്കം ജി സുരേഷ്‌കുമാര്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

കെഎംസിസി നേതാവ് അഷറഫ് കീഴല്‍  സ്വാഗത പ്രസംഗം നടത്തി.ഐഒസി കേരളം ഘടകം വൈസ് പ്രസിഡണ്ട് റോയ് കഴിഞ്ഞ ദിവസങ്ങളില്‍ നിര്യാതരായ ഐഒസി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട് ഷിജന്‍ ജോസിന്റ മാതാവ് ത്രേസ്യ ജോസഫ്, ഐഒസി നേതാവും സംരംഭകനുമായ ജോര്‍ജ്ജി മാത്യു എന്നിവരെ അനുസ്മരിച്ചു സംസാരിക്കുകയും അംഗങ്ങള്‍ എഴുനേറ്റു നിന്ന് മൗനം ആചരിക്കുകയും ചെയ്തു.  സുജു ദാനിയേല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ പത്തു വര്‍ഷങ്ങള്‍ കേരളത്തില്‍ നടത്തിയ അഴിമതി ഭരണത്തില്‍ സഹികെട്ട ജനങ്ങള്‍  എല്‍ഡിഎഫിന്  നല്‍കിയ മറുപടിയായാണ് യുഡിഎഫിന് ഇത്ര വലിയ ചരിത്ര വിജയം നല്‍കിയതെന്ന് പറഞ്ഞു. ഐഒസി യുകെ കേരളം ഘടകത്തിന്റ  മിഡ്ലാന്‍ഡ്സ് റീജിയന്‍   പ്രസിഡണ്ട്  ഷൈനു ക്ലയര്‍ മാത്യുവും ആശംസ നേര്‍ന്ന് സംസാരിച്ചു. ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ ആയി വീണ്ടും വിജയിച്ച ഐഒസി ഭാരവാഹിയുമായ് ഇമാമിനെ ഉപഹാരം നല്‍കി വേദിയില്‍ ആദരിച്ചു. കേരളത്തില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഐ യു എം എല്‍ നേതാവ് മുനവ്വറലി തങ്ങള്‍ പുതുതായി തിരഞെടുക്കപ്പെട്ട ജ്യോതികുമാര്‍ ചാമക്കാല, അബിന്‍ വര്‍ക്കി, അപു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഐഒസി യുകെ കേരളം ഘടകം ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള, ഐഒസി യുകെ വൈസ് പ്രസിഡന്റും മാനര്‍ പാര്‍ക്കില്‍ നിന്നുള്ള

ന്യൂ ഹാം കൗണ്‍സിലര്‍ ഇമാം, ഐഒസി സീനിയര്‍ നേതാവ് ഗിരി മാധവന്‍, അമിത തോമസ്  എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു . ഐഒസി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ഹിഷാം ഇര്‍ഷാദ് കൃതജ്ഞത രേഖപ്പെടുത്തി. പിന്നീട് കേക്ക് മുറിച്ചു വിതരണം ചെയ്തതിന് ശേഷം വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം യോഗം പിരിഞ്ഞു.

 

യു ഡി എഫ് നേതാക്കളായ സുജു ഡാനിയേല്‍ , അഷറഫ് വടകര , ഗിരി മാധവന്‍ , നൗഫല്‍ കണ്ണൂര്‍ , അഹമ്മദ് അരീക്കോട്  ഷൈനു മാത്യു , റജി  നന്തികാട്ട്, ഹിഷാം ഇര്‍ഷാദ് , എബ്രഹാം വാഴൂര്‍, പ്രദീപ് നായര്‍, ഷിജന്‍ ജോസ്, മുഹമ്മദ് വടകര  ജസ്റ്റിന്‍, അഭിഷേക്, നിതിന്‍ തോമസ് ജിബു സബ്,മുതസിര്‍ , ഇഹ്ജസ് ബിന്‍ മുഹമ്മദ് എന്നിവര്‍  ആഘോഷത്തിന് വേണ്ട ക്രമീകരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.