CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 7 Minutes 34 Seconds Ago
Breaking Now

കോളേജിലേക്കുള്ള യാത്രാമധ്യേ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥി 47 ദിവസത്തിന് ശേഷം കണ്ടെത്തിയത് ഭിക്ഷാടകര്‍ക്കൊപ്പം

മുംബൈ പൊലീസിന്റെ പരിശോധനയ്ക്കിടെയാണ് യുവാവിനെ മലാഡിലെ എസ്.വി റോഡില്‍ നിന്ന് കണ്ടെത്തിയത്.

കോളേജിലേക്ക് പോകുന്നതിനിടെ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഭിക്ഷാടകര്‍ക്കൊപ്പം കണ്ടെത്തി. കാണാതായി 47 ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള നന്ദേഡ് സ്വദേശിയെയാണ് കാണാതായത്. മുംബൈ പൊലീസിന്റെ പരിശോധനയ്ക്കിടെയാണ് യുവാവിനെ മലാഡിലെ എസ്.വി റോഡില്‍ നിന്ന് കണ്ടെത്തിയത്.

25 വയസുള്ള അഭയ് സുരേഷ് ബെല്‍കോണി ബി.എച്ച്.എം.എസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ നാലിന് ജല്‍ഗാവിലെ കോളേജിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കാണാതായത്. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗും മൊബൈല്‍ ഫോണും പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടതോടെ മുംബൈയില്‍ കുടുങ്ങിപ്പോവുകയായിരുന്നെന്നാണ് നിഗമനം. പിന്നീട് ഭക്ഷണത്തിനായി ഭിക്ഷാടനം ചെയ്യേണ്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ കണ്ടെത്തുമ്പോള്‍ ശാരീരികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയായതിനാല്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും കഴിയാത്ത നിലയിലാണ്. എന്നാലും സ്വന്തം പേരും സ്ഥലവും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

നന്ദേഡിലെ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കാണാതായവരുടെ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

അഭയ് ഏപ്രില്‍ 6ന് റെയില്‍വേ സ്റ്റേഷനിലെ ഒരു വ്യാപാരിയുടെ ഫോണ്‍ ഉപയോഗിച്ച് വീട്ടുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഇയാള്‍ അവിടെ നിന്ന് പോയതായി വ്യാപാരി കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പല സ്ഥലങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ മേയ് 16-നാണ് നന്ദേഡ് പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.