CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 34 Seconds Ago
Breaking Now

തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ അച്ചാമ്മയുടെ മരണത്തിന് കാരണം നെഞ്ചില്‍ ആഴത്തിലുള്ള മുറിവും തലയ്‌ക്കേറ്റ ക്ഷതവും ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സ്വകാര്യത ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിരിക്കുന്നതിനാല്‍ ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.

മില്‍ട്ടണ്‍ കെയ്ന്‍സിലെ ഡോക്ടര്‍ അച്ചാമ്മ ജോണിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തി. കൊല്ലപ്പെട്ട 58 കാരിയായ അച്ചാമ്മയുടെ മരണത്തിനു കാരണം നെഞ്ചില്‍ ആഴത്തിലേറ്റ മുറിവും തലയ്‌ക്കേറ്റ മാരകമായ ക്ഷതവും മൂലം ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ അച്ചാമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതിനിടെ സ്വകാര്യത ആവശ്യപ്പെട്ട് കുടുംബം പോലീസിനെ സമീപിച്ചിരിക്കുന്നതിനാല്‍ ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ല.

കൊലപാതകി മാനസിക ആരോഗ്യ ചികിത്സയില്‍ ഉള്ള വ്യക്തി ആണെന്നതിനാല്‍ മെന്റല്‍ ഹെല്‍ത് 2 പ്രകാരം ആണ് അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത്. മെന്റല്‍ ഹെല്‍ത് ആക്ട് പ്രകാരമുള്ള അറസ്റ്റില്‍ കോടതി നിര്‍ദേശം മൂലം ചികിത്സാര്‍ത്ഥം  ആശുപത്രിയിലോ മെന്റല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലോ ആയിരിക്കും നിരീക്ഷണ വിധേയമായി പ്രതിയെ കരുതല്‍ തടവില്‍ സൂക്ഷിക്കുക.ചികിത്സ തുടരേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതനുസരിച്ചു കേസ് പരിഗണിക്കുന്നതും വൈകും.

സാധാരണ അക്രമികളില്‍ നിന്നും വ്യത്യസ്തമായാണ് മാനസിക വെല്ലുവിളി നേരിടുന്നവരുടെ കേസില്‍ കുറ്റപത്രം . കഴിഞ്ഞ മാസം 24 തിയതിയാണ് അച്ചാമ്മ കൊല്ലപ്പെട്ടത് .

തിരുവന്തപുരം സ്വദേശിയായ  58 കാരിയായ  ഡോ അച്ചാമ്മ വീട്ടിനു ഉള്ളിലാണ് മാരകമായ പരുക്കേറ്റു മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.