CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 34 Seconds Ago
Breaking Now

വാട്ടര്‍ഫോര്‍ഡില്‍ ജോഗിങിനിടെ യുവാവിന് നേരെ ക്രൂരമായ ആക്രമണം ; ഇരയായത് മലയാളിയായ എഞ്ചിനിയറെന്ന് റിപ്പോര്‍ട്ട്

പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി.

അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് നഗരത്തില്‍ ജോഗിങിന് ഇറങ്ങിയ യുവാവിന് നേരെയുണ്ടായ ഗുരുതര ആക്രമണം. ജൂണ്‍ 8 തിങ്കളാഴ്ച വൈകുന്നേരം 6.35 മുതല്‍ 6.55 വരെയുള്ള സമയത്തിനിടെയാണ് നടന്നത്.

സെന്റ് ജോണ്‍സ് റിവര്‍ വാക്ക് പ്രദേശത്ത് ജോഗിങ് നടത്തുകയായിരുന്ന യുവാവിനെ രണ്ട് അജ്ഞാതര്‍ സമീപിച്ചു. ചില ചോദ്യങ്ങള്‍ ചോദിച്ചശേഷം ഇരുവരും യുവാവിനെ മര്‍ദിക്കുകയായിരുന്നു. കുത്തിയും ചവിട്ടിയും ആക്രമിച്ചതിനെ തുടര്‍ന്ന് കൈകള്‍ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റ യുവാവിനെ ആംബുലന്‍സില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി. പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആക്രമികള്‍ ഇരുപതു വയസുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.ആക്രമണത്തിനിരയായത് മലയാളി യുവാവാണെന്നാണ് സൂചന. എഞ്ചിനീയറായ യുവാവിന് നേരെയുണ്ടായ അക്രമം ഭീതി പടര്‍ത്തുകയാണ്. കുടിയേറ്റ വിരുദ്ധ അക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ ഒറ്റയ്ക്ക് പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.