CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 55 Seconds Ago
Breaking Now

മുഖ്യമന്ത്രി വിജയ്യുടെ പ്രസംഗം സ്‌കൂളില്‍ ലൈവായി പ്രദര്‍ശിപ്പിച്ചു; പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിജയ്യുടെ പ്രസംഗം സ്‌കൂളില്‍ കുട്ടികള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പ്രസംഗം സര്‍ക്കാര്‍ സ്‌കൂളില്‍ തത്സമയം പ്രദര്‍ശിപ്പിച്ച പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. വിദ്യാഭ്യാസ വകുപ്പ് ആണ് സസ്പെന്‍ഡ് ചെയ്തത്. കരൂര്‍ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയന്‍ സ്‌കൂളിലെ പ്രധാനാധ്യാപിക മല്ലികയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതര ചട്ടലംഘനമാണ് അധ്യാപിക നടത്തിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. സ്‌കൂളുകള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി രാജ്‌മോഹന്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിജയ്യുടെ പ്രസംഗം സ്‌കൂളില്‍ കുട്ടികള്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ജോസഫ് വിജയ് കരൂര്‍ സന്ദര്‍ശിച്ചത്. മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് വിജയ് എത്തിയത്. പൊലീസിനും മുന്‍ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്.

2025 സെപ്റ്റംബറിലാണ് 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തം നടന്നത്. സംഭവത്തില്‍ പൊലീസിനെയും ഡിഎംകെയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ് രംഗത്തെത്തിയിരുന്നു. ദുരന്തം രാഷ്ട്രീയ ചതിയാണെന്നും ആള്‍ക്കൂട്ടം നിയന്ത്രണാതീതം ആണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും വിജയ് പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.