CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 38 Seconds Ago
Breaking Now

കണ്ണൂരില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതമുണ്ടായ ഒന്നര വയസ്സുകാരന്‍ മരിച്ചു

വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്.

അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതമുണ്ടായ ഒന്നര വയസ്സുകാരന്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശികളായ സൂരജ്  വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയായിരുന്നു.

വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത്. രക്തസമ്മര്‍ദം സന്തുലിതമായിരുന്നില്ല. ഇതോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

നാല് ദിവസം മുമ്പാണ് വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് മുറ്റത്ത് വീണ് പരിക്കേറ്റത്. മുഖത്തും ചുണ്ടിലും പരിക്കേറ്റിരുന്നു. ഈ മുറിവുകളില്‍ സ്റ്റിച്ചിടാന്‍ വേണ്ടിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം മാതമംഗലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്റ്റിച്ചിടാനായി അനസ്‌തേഷ്യ നല്‍കി. ഇതോടെ കുഞ്ഞിന് ബോധം നഷ്ടമാവുകയായിരുന്നു. പിന്നാലെ മസ്തിഷ്ഘാതമുണ്ടാവുകയും ആരോഗ്യാവസ്ഥ മോശമാവുകയും ചെയ്തു.

വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സംഭവത്തില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു.

അനസ്‌തേഷ്യ നല്‍കിയതിലുണ്ടായ ഗുരുതരമായ പിഴവ് കാരണം കുട്ടിയുടെ തലച്ചോറിന് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.