CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 42 Minutes 1 Seconds Ago
Breaking Now

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം. ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു.

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍ അംഗീകരിക്കാത്ത ഒരു പാതയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു. മേഖലയിലെ അമേരിക്കന്‍ ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ നിലപാട്.

ഇറാന് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ പത്താം അനുച്ഛേദപ്രകാരം, 60 ദിവസത്തെ ചര്‍ച്ചാ കാലയളവില്‍ ഇറാന് മേല്‍ പുതിയ ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്.

അതേസമയം, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇറാനും ഒമാനും തമ്മില്‍ ചര്‍ച്ച നടത്തി. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചിയും ഒമാന്‍ വിദേശകാര്യമന്ത്രിയുമാണ് ശനിയാഴ്ച ഇതുസംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.