CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 45 Seconds Ago
Breaking Now

ലെസ്റെർ കേരള കമ്മ്യൂണിറ്റി സമ്മർ ക്യാമ്പ്‌ - 2013

ലെസ്റെർ: കഥകളും കവിതകളും പാട്ടും നൃത്തവും കൂത്തുമായി ഒരു പറ്റം കുരുന്നുകൾ ഒത്തു ചേർന്നു. പാട്ടും കളികളും ഇടയിൽ അല്പം കാര്യവും ഒക്കെയായി അവർ വിശേഷങ്ങൾ പങ്കു വെച്ചു. ലെസ്റെർ കേരള കമ്മ്യൂണിറ്റിയുടെ നേതൃത്തത്തിൽ ലെസ്റ്റെറിലേക്ക് കുട്ടികൾകായി അവധികാല ഒത്തുചേരൽ നടന്നു.

നൂറിൽ പരം കുട്ടികൾ ഏകദിന ക്യാമ്പിന്റെ ഭാഗമായപ്പോൾ ഒരു ദിവസം കൊണ്ട് അവർ അവരെ തന്നെ അറിയുകയായിരുന്നു. മാറി വരുന്ന ബ്രിട്ടീഷ്‌ സാഹചര്യങ്ങളിൽ കേരളീയ തനിമ നില നിർത്തുവാനും വ്യക്തിത്വ വികസനം എങ്ങനെ സാധ്യമാക്കുവാൻ കഴിയും എന്നതായിരുന്നു ക്യാമ്പിലെ പ്രധാന ചിന്ത വിഷയം.

കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ് ക്യാമ്പിന്റെ മാറ്റ് കൂട്ടി. ക്ലാസ്സുകൾക്ക് സജിത്ത് നേതൃത്വം നല്കി. വിവിധ മത്സരങ്ങൾ നടത്തുകയും, വിജയികളായ വരെ സെപ്റ്റംബർ 21-ന് ഓണ ദിന പരിപാടികളിൽ ആദരിക്കുവാനും തീരുമാനിച്ചു. എഴുത്ത് മത്സരങ്ങൾ, ചിത്ര രചന, പെയിന്റിംഗ്, ക്വിസ് എന്നിവ ക്യാമ്പിന്റെ മുഖ്യ ആകർഷണങ്ങൾ ആയിരുന്നു.ലെസ്റ്റെറിലെ അറിയപെടുന്ന സംഗീത അധ്യാപകൻ സ്റ്റീവിന്റെ സംഗീത വിരുന്നോടെ ക്യാമ്പ് സമാപിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.