CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 34 Seconds Ago
Breaking Now

പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തില്‍ ' സ്‌നേഹ സംഗീത രാവ് ഒരുങ്ങുന്നു ; ടോപ് സിങ്ങര്‍ ഫെയിം മേഘ്‌ന്കുട്ടിയ്‌ക്കൊപ്പം മികച്ച ഗായകരും അണിനിരക്കുന്നു

പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തില്‍ ' സ്‌നേഹ സംഗീത രാവ് യുകെയിലെ വിവിധ ഭാഗങ്ങളിലും  അയര്‍ലന്‍ഡിലുമായി ഒരുങ്ങുന്നു. ക്രിസ്ത്യന്‍ ഭക്തിഗാന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സംഗീത സംവിധാകനും ഗായകനുമായ പീറ്റര്‍ ചേരാനല്ലൂരിന്റെ നേതൃത്വത്തിലാണ് ' സ്‌നേഹ സംഗീത രാവ്' സ്റ്റേജ് ഷോ എത്തുന്നത്. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കാനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്ത ഗാനാലാപന രീതി കൊണ്ടും വേദിയെ കീഴടക്കുന്ന വാചാലത കൊണ്ടും ശ്രദ്ധേയയായ ടോപ് സിങ്ങര്‍ ഫെയിം മേഘ്‌നക്കുട്ടിക്കൊപ്പം (മേഘ്‌ന സുമേഷ്) യുവഗായകരായ ലിബിന്‍ സ്‌കറിയ, ക്രിസ്റ്റകല, ചാര്‍ലി മുട്ടത്ത്, കീബോര്‍ഡിസ്റ്റ് ബിജു കൈതാരം തുടങ്ങിയവരും വേദിയിലെത്തുന്നു.

ഇസ്രയേലിന്‍ നാഥനായി വാഴും... ഗാനം കൊണ്ട് മനസു കീഴടക്കിയ പീറ്റര്‍ ചേരാനല്ലൂരും ടീമും മികച്ച ഒരു ഷോ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബ്രിസ്റ്റോളില്‍ സ്‌നേഹ സംഗീത രാവ് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

 

ബ്രിസ്‌റ്റോളിലെ സ്‌റ്റേജ് പ്രോഗ്രാം വിവരങ്ങള്‍ക്കായി

സിജി സെബാസ്റ്റിയന്‍ ; 07734303945

ക്ലമന്‍സ് ; 07949499454

മേയ് 3,6,10,18, 25 തിയതികളില്‍ പ്രോഗ്രാം ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സമീപിക്കുക.

ബുക്കിങ്ങിനായി 918301831748

447723306974

 

 




കൂടുതല്‍വാര്‍ത്തകള്‍.