CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 14 Seconds Ago
Breaking Now

ഥാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് വീണ്ടും തിരിച്ചടി ; വില കൂട്ടി

മഹീന്ദ്രയുടെ ജനപ്രിയ ഓഫ്-റോഡ് എസ്യുവിയായ ഥാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് വീണ്ടും തിരിച്ചടി. കമ്പനി ജൂലൈ 10 മുതല്‍ എല്ലാ വകഭേദങ്ങളുടെയും വില വര്‍ധിപ്പിച്ചു. പുതിയ വിലപ്രകാരം, ഓരോ വകഭേദത്തിനും 27,000 രൂപ മുതല്‍ 37,000 രൂപ വരെ അധികം നല്‍കേണ്ടിവരും. 2026-ല്‍ മഹീന്ദ്ര ഥാറിന് വില വര്‍ധിപ്പിക്കുന്നത് ഇതാദ്യമായല്ല. ജനുവരിയിലും ഏപ്രിലിലും വില കൂട്ടിയതിന് പിന്നാലെയാണ് ജൂലൈയിലെ മൂന്നാമത്തെ വര്‍ധന. ഇതോടെ ഥാറിന്റെ എക്സ്ഷോറൂം വില 10.32 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപ വരെയായി.

ഇത്തവണ ഏതാനും മോഡലുകള്‍ക്ക് മാത്രമല്ല, ഥാറിന്റെ എല്ലാ വകഭേദങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെയും വാഹന നിര്‍മാണത്തിന് ആവശ്യമായ മറ്റ് ഘടകങ്ങളുടെയും വില ഉയര്‍ന്നതാണ് തീരുമാനത്തിന് പിന്നിലെന്നാണ് കമ്പനി വിശദീകരിക്കുന്നത്. എന്‍ജിന്‍, ഗിയര്‍ബോക്സ്, ടു വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് വില വര്‍ധനയില്‍ വ്യത്യാസമുള്ളത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.