CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 6 Seconds Ago
Breaking Now

രഹസ്യപരാതി വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി; അബദ്ധം പറ്റിയത് പൊലീസ് ഉദ്യോഗസ്ഥന്, സംഭവത്തില്‍ അന്വേഷണം തുടങ്ങി

അബദ്ധം മനസ്സിലായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ സ്റ്റാറ്റസ് പിന്‍വലിച്ചു.

സഹപ്രവര്‍ത്തകന് എതിരായ പരാതി അബദ്ധത്തില്‍ സ്റ്റാറ്റസ് ആക്കി പൊലീസ് ഉദ്യോഗസ്ഥന്‍. മൂവാറ്റപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അബദ്ധം സംഭവിച്ചത്. പേര് വെക്കാതെ തയാറാക്കിയ പരാതിക്കത്ത് സ്റ്റാറ്റസ് ഇടുകയായിരുന്നു. ഓപ്പറേഷന്‍ തൂഫാന്‍ പൊളിക്കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നെന്നായിരുന്നു പരാതി. അബദ്ധം മനസ്സിലായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ സ്റ്റാറ്റസ് പിന്‍വലിച്ചു. എന്നാല്‍, സഹപ്രവര്‍ത്തകരില്‍ പലരും ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചു. സംഭവത്തില്‍ എറണാകുളം റൂറല്‍ എസ് പി അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.