CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 10 Seconds Ago
Breaking Now

'വിദേശജോലി നഷ്ടമായി' കുന്നംകുളത്ത് ഒരുകുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

തൃശൂര്‍ കുന്നംകുളത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. അച്ഛനും മകളും മരിച്ചു. ഭാര്യയും മകനും ചികിത്സയിലാണ്. കുന്നംകുളം സ്വദേശി സിബി (50), മകള്‍ അലീന (18) എന്നിവരാണ് മരിച്ചത്.

സിബിയുടെ ഭാര്യ ബീന, മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

കിണറ്റില്‍ നിന്നാണ് സിബിയുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച മകളുടെയും സിബിയുടേയും മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ്. വിഷം കഴിച്ചശേഷം സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു.

മറ്റ് സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പോലീസില്‍ അറിയിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.