CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 18 Minutes 15 Seconds Ago
Breaking Now

ആക്രമണം തുടര്‍ന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാന്‍

മെയ് ആദ്യം മുതല്‍ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് അമേരിക്കന്‍ സേന സഹായം നല്‍കിയതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

തുടര്‍ച്ചയായ 11-ാം ദിവസവും ഇറാനില്‍ ആക്രമണം നടത്തി അമേരിക്ക.ചൊവ്വാഴ്ച രാത്രി ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ വീണ്ടും ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് . ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ സൈനിക ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍, നാവിക സൈനിക ശേഷികള്‍, വിമാന ഹാംഗറുകള്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്നാണ് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച 30-ലധികം വാണിജ്യ കപ്പലുകളെ ഇറാന്‍ ആക്രമിച്ചതായും ഇതിലൂടെ നൂറുകണക്കിന് നിരപരാധികളായ നാവികരുടെ സുരക്ഷ അപകടത്തിലായെന്നും സമുദ്രഗതാഗത സ്വാതന്ത്ര്യം ദുര്‍ബലമായെന്നും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആരോപിച്ചു. നിലവിലെ സംഘര്‍ഷാവസ്ഥയിലും ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ഗതാഗതത്തിന് തുറന്നുകിടക്കുകയാണെന്നും അമേരിക്ക അവകാശപ്പെട്ടു. മെയ് ആദ്യം മുതല്‍ ഏകദേശം 900 വാണിജ്യ കപ്പലുകളുടെയും 450 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലിന്റെയും സുരക്ഷിതമായ യാത്രയ്ക്ക് അമേരിക്കന്‍ സേന സഹായം നല്‍കിയതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.