
















അര്‍ജന്റീനയെ തോല്‍പ്പിച്ച് സ്പെയിന്‍ ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ ചര്‍ച്ചയായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ. സ്പെയിന്‍ ടീമിന് ട്രോഫി നല്‍കിയശേഷവും വേദിയില്‍ നിന്ന് ഇറങ്ങാന്‍ ട്രംപ് വിസമ്മതിക്കുകയായിരുന്നു.ക്യാപ്റ്റന്‍ റോഡ്രിക്ക് ട്രോഫി കൈമാറിയ ശേഷം ട്രംപ് ക്യാമറ ഫ്രെയിമില്‍ നിന്ന് പുറത്തുപോകാതെ അവിടത്തന്നെ നിന്നു. ട്രംപ് താരങ്ങള്‍ക്ക് കൈ കൊടുത്ത് അവിടത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു.
ട്രംപ് ഇറങ്ങിയശേഷം ട്രോഫി ഉയര്‍ത്താന്‍ ക്യാപ്റ്റന്‍ റോഡ്രി കാത്തിരിക്കുകയും ചെയ്തു. ഇതോടെ ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്റിനോ ഓടിയെത്തി ഇടപെടുകയായിരുന്നു.
അദ്ദേഹം ട്രംപിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ടീമിന് അരികില്‍ നിന്ന് അദ്ദേഹം മാറിയത്. എന്നാല്‍ ട്രോഫി ഉയര്‍ത്തിയപ്പോള്‍ ക്യാമറ ഫ്രെയിമില്‍ തന്നെ നിന്നു. ഒടുവില്‍ സ്പെയിനിന്റെ ആഘോഷത്തിനുശേഷം വേദിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു.