CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 21 Seconds Ago
Breaking Now

ഫെനല്‍ മത്സരം വീട്ടിലിരുന്നു കാണൂ, എപ്പോഴും ധരിക്കുന്ന ജാക്കറ്റ് തന്നെ ധരിക്കും , എങ്കിലേ അര്‍ജന്റീന വിജയിക്കൂ ; ചര്‍ച്ചയായി അര്‍ജന്റീനിയന്‍ പ്രസിഡന്റിന്റെ നിലപാട്

ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഏഴ് മത്സരങ്ങളും ഇതേ സ്ഥലത്തിരുന്നാണ് അദ്ദേഹം കണ്ടത്. ആ മത്സരങ്ങളിലെല്ലാം നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന വിജയിച്ചിരുന്നു.

ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയ് ഉണ്ടാകില്ലെന്ന് സ്ഥിരീകരണം. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരം ബ്യൂണസ് ഐറിസിന് സമീപത്തെ ഒലിവോസിലുള്ള പ്രസിഡന്റിന്റെ വസതിയില്‍ നിന്ന് കാണുമെന്ന് മിലെയ് വ്യക്തമാക്കി.

ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ ഏഴ് മത്സരങ്ങളും ഇതേ സ്ഥലത്തിരുന്നാണ് അദ്ദേഹം കണ്ടത്. ആ മത്സരങ്ങളിലെല്ലാം നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന വിജയിച്ചിരുന്നു.

ഒലിവോസില്‍ നിന്നുതന്നെ എല്ലാ മത്സരങ്ങളും കാണും. അതിലൊരു മാറ്റവുമില്ലെന്ന് മിലെയ് പറഞ്ഞു. തന്റെ തീരുമാനം പൂര്‍ണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയാണെന്നും അര്‍ജന്റീന പ്രസിഡന്റ് വ്യക്തമാക്കി. മത്സരസമയത്ത് എപ്പോഴും ധരിക്കുന്ന ജാക്കറ്റ് ഇത്തവണയും ധരിക്കുമെന്ന് മിലെയ് പറഞ്ഞു.

1990 ലോകകപ്പില്‍ കാമറൂണിനോട് അര്‍ജന്റീന അപ്രതീക്ഷിതമായി തോറ്റിരുന്നു. ഉദ്ഘാടന മത്സരത്തിന് മുമ്പ് അന്നത്തെ പ്രസിഡന്റായിരുന്ന കാര്‍ലോസ് മെനെ ടീമിനെ സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഭാ?ഗ്യമില്ലാത്തയാള്‍ എന്ന് വിമര്‍ശിച്ച് ചിലര്‍ രം?ഗത്തെത്തി. അതിന് ശേഷം അധികാരത്തിലിരിക്കുന്ന അര്‍ജന്റീന പ്രസിഡന്റുമാര്‍ ടീമിന്റെ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലെയും ഇക്കാര്യം പ്രഖ്യാപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.