CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 40 Seconds Ago
Breaking Now

മത്സര ശേഷം അര്‍ജന്റീനന്‍ താരത്തെ തല്ലി ജൂഡ് ബെല്ലിങ്ങാം ; കളികളത്തിലും വിജയാഘോഷത്തിലും താരങ്ങള്‍ കൊമ്പു കോര്‍ത്തു

അര്‍ജന്റീനിയന്‍ ടീമിന്റെ ആഘോഷത്തിനിടെ തിരിഞ്ഞു നില്‍ക്കുകയായിരുന്നു ബാര്‍കോയുടെ തലയ്ക്ക് പിന്നിലാണ് ബെല്ലിങ്ങാം അടിച്ചത്.

സെമി ഫൈനല്‍ മത്സരത്തിന് ശേഷം മൈതാനത്ത് ഇംഗ്ലണ്ട് അര്‍ജന്റീന താരങ്ങള്‍ നേര്‍ക്കുനേര്‍. ഫൈനല്‍ വിസിലിന് ശേഷം അര്‍ജന്റീനിയന്‍ ടീമിന്റെ വിജയാഘോഷത്തിനിടെ വാലന്റീന്‍ ബാര്‍കോയെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. പിന്നാലെ അര്‍ജന്റീനന്‍ താരങ്ങള്‍ ബെല്ലിങ്ങാമിനെ പിടിച്ചു തള്ളിയെങ്കിലും ഇരു ടീമിലേയും താരങ്ങള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

അര്‍ജന്റീനിയന്‍ ടീമിന്റെ ആഘോഷത്തിനിടെ തിരിഞ്ഞു നില്‍ക്കുകയായിരുന്നു ബാര്‍കോയുടെ തലയ്ക്ക് പിന്നിലാണ് ബെല്ലിങ്ങാം അടിച്ചത്. ബെല്ലിങ്ങാമിന് നേരെ തിരിഞ്ഞ ബാര്‍ക്കോ താരത്തെ പിടിച്ചു തള്ളി. ഇതിനിടെ എത്തിയ എക്‌സെക്വല്‍ പലാസിയോസും ബെല്ലിങ്ങാമിനെ തള്ളിയതോടെ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങളെത്തി രംഗം ശാന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന സമയത്ത് മെസിയെ ഫൗള്‍ ചെയ്തതിനും ബെല്ലിങ്ങാം അര്‍ജന്റീനന്‍ താരങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മെസിയെ ഫൗള്‍ ചെയ്ത ശേഷം അദ്ദേഹം അഭിനയിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബെല്ലിങ്ങാമിന്റെ തര്‍ക്കം.

മത്സരത്തിന്റെ തുടക്കം മുതല്‍ ഫൗളുകളും തുടങ്ങിയിരുന്നു. രണ്ടാം മിനിറ്റില്‍ ലിയാന്‍ഡ്രോ പെരെഡസ് ജൂഡ് ബെല്ലിങ്ങാമിനെ ഫൗള്‍ ചെയ്തതിന് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പിന്നാലെ എന്‍സോ ഫെര്‍ണാണ്ടസ് ആന്‍ഡേഴ്‌സനെയും ഫൗള്‍ ചെയ്തു. ഇരു ടീമുകള്‍ക്കും ഓരോ മഞ്ഞ കാര്‍ഡ് ആദ്യ പകുതിയില്‍ തന്നെ ലഭിച്ചു. 26 ഫൗളുകളാണഅ മത്സരത്തിലാകെ ഉണ്ടായത്. ഇതില്‍ 15 അര്‍ജന്റീനയുടെ വകയും 11 ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നുമായിരുന്നു. മത്സരത്തില്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ക്ക് മൂന്നും ഇംഗ്ലണ്ടിന് ഒരു മഞ്ഞ കാര്‍ഡും ലഭിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.