CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 11 Seconds Ago
Breaking Now

മതവും രാജ്യവും ചോദിച്ച ശേഷം ക്രൂരാക്രമണം; അമേരിക്കയില്‍ ഇന്ത്യക്കാരന് 15 തവണ കുത്തേറ്റു

യൂട്ടായിലെ ഒരു പ്രമുഖ ആഭരണ ബ്രാന്‍ഡിന്റെ ഷോറൂമില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് നേരെ വംശീയ വിദ്വേഷം സംശയിക്കുന്ന ക്രൂരാക്രമണം. യൂട്ടാ സംസ്ഥാനത്തിലെ ഒരു ഷോപ്പിംഗ് മാളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സൊഹൈല്‍ എന്ന യുവാവിനെയാണ് അക്രമി 15 തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ 48-കാരനായ അമേരിക്കന്‍ പൗരന്‍ പീറ്റര്‍ മൈക്കല്‍ ലാര്‍സനെ പൊലീസ് അറസ്റ്റ് ചെയ്തു.ഗുരുതരമായി പരിക്കേറ്റ സൊഹൈല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സാ ചെലവുകള്‍ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഗോഫണ്ട്മി വഴി ധനസമാഹരണവും ആരംഭിച്ചിട്ടുണ്ട്.

യൂട്ടായിലെ ഒരു പ്രമുഖ ആഭരണ ബ്രാന്‍ഡിന്റെ ഷോറൂമില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു കുപ്പി വെള്ളം വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച പ്രതി, സൊഹൈല്‍ വെള്ളം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 'നിങ്ങളുടെ മതം എന്താണ്?', 'ഏത് രാജ്യക്കാരനാണ്?' തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിന് പിന്നാലെ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സൊഹൈലിനെ തുടര്‍ച്ചയായി കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആക്രമണത്തിന് പിന്നില്‍ വംശീയമോ മതവിദ്വേഷമോ ഉണ്ടായിരുന്നോയെന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

സംഭവം ഇന്ത്യന്‍ സമൂഹത്തിനിടയിലും പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയിലും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.