
















സമീക്ഷ യുകെ സംഘടിപ്പിച്ച 2026 ഫിഫ വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ വിജയികളെ തത്സമയ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായും സുതാര്യമായ രീതിയില്‍ സൂം ലൈവിലൂടെ പൊതുജനങ്ങള്‍ക്കായി സംപ്രേഷണം ചെയ്ത ചടങ്ങിലാണ് വിജയികളെ തിരഞ്ഞെടുത്തത്.
ചെംസ്ഫോര്‍ഡില്‍ വെച്ച് നടന്ന ചടങ്ങില്‍ സമീക്ഷ യുകെ വൈസ് പ്രസിഡന്റ് ആന്റണി ജോസഫും ചെംസ്ഫോര്‍ഡ് യൂണിറ്റ് ട്രഷറര്‍ ജിസില്‍ ഹുസൈനും ചേര്‍ന്ന് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് ശ്രീ ബൈജു നാരായണനും സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ ഗ്‌ളീറ്റര്‍ കോട്ട് പോളും ചേര്‍ന്ന് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. സമീക്ഷ യുകെയുടെ മറ്റ് ദേശീയ-സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.
ആവേശം നിറഞ്ഞ പ്രവചന മത്സരത്തില്‍ ആകെ ലഭിച്ച 256 എന്‍ട്രികളില്‍ നിന്ന് 85 പേരാണ് ശരിയായ പ്രവചനങ്ങള്‍ നടത്തിയത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയത്.
വിജയികള്‍:
ഒന്നാം സമ്മാനം (£251): ശ്രീമതി ദീപ പോള്‍
രണ്ടാം സമ്മാനം (£151): ശ്രീ സുബിന്‍ എസ്. സുഹിന്‍
മൂന്നാം സമ്മാനം (£101): ശ്രീ ജോജോ പാപ്പച്ചന്‍
മത്സര വിജയികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ പിന്തുണയോടെയുള്ള സമ്മാനത്തുക ഉടന്‍ കൈമാറും.