
















യൂറോപ്പ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മ്മനി, യു കെ, അയര്‍ലണ്ട്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, മാള്‍ട്ട രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കും. 'ഓര്‍മ്മകളില്‍ ഉമ്മന്‍ ചാണ്ടി എന്ന തലക്കെട്ടില്‍ ജൂലൈ 19 ഞായറാഴ്ച യൂറോപ്പ് സമയം വൈകിട്ട് 6.30PMന് (യു കെ, അയര്‍ലണ്ട് സമയം വൈകിട്ട് 5.30PM, ഇന്ത്യന്‍ സമയം രാത്രി 10.00 PM) ഓണ്‍ലൈനായി (ZOOM) സംഘടിപ്പിക്കുന്ന അനുസ്മരണം ബഹു. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്യും.
സാമൂഹിക - രാഷ്ട്രീയ - സാംസ്‌കാരിക - മാധ്യമ മേഖലയില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഭാഗമാകുന്ന ഓണ്‍ലൈന്‍ അനുസ്മരണ പരിപാടിയില്‍ ജര്‍മ്മനി, യു കെ, അയര്‍ലാന്‍ഡ്, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, പോളണ്ട്, മാള്‍ട്ട എന്നീ രാജ്യങ്ങളിലെ ഐ ഓ സി നേതാക്കളും പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
ജനകീയനും ജനപ്രീയനുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ രണ്ട് ഓര്‍മ്മ ദിനങ്ങളിലും ഐ ഓ സി - യൂറോപ്പിന്റെ നേതൃത്വത്തില്‍ വലിയ ജന പങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.
ഏവരെയും ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സി യൂറോപ്പ് വൈസ് ചെയര്‍മാന്‍ സിറോഷ് ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്ററും ഐ ഓ സി (ജര്‍മ്മനി) - കേരള ചാപ്റ്റര്‍ പ്രസിഡന്റുമായ സണ്ണി ജോസഫ് എന്നിവര്‍ അറിയിച്ചു.
Zoom Link:
https://us06web.zoom.us/j/81725624043?pwd=XgYEKaAedXuf0WLXWafETMPM0WG27j.1
Meeting ID: 817 2562 4043
Passcode: OC2026
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിറോഷ് ജോര്‍ജ്: +43 69919744443
സണ്ണി ജോസഫ്: +49 1523 6924999
റോമി കുര്യാക്കോസ്: +44 7776646163
റോമി കുര്യാക്കോസ്