CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 29 Seconds Ago
Breaking Now

ഡല്‍ഹി പ്രക്ഷോഭം; സമരക്കാര്‍ക്ക് നേരെ 7 തവണ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍

റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത്.

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് നേരെ നടന്ന പൊലീസ് നടപടിയില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഗുരുതര കണ്ടെത്തല്‍. സമരക്കാര്‍ക്കെതിരെ ഏഴ് തവണ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത്. അഞ്ച് തവണ പ്രതിഷേധക്കാര്‍ക്ക് പെല്ലറ്റ് ഏറ്റു എന്നും വിവരമുണ്ട്. കൊണാള്‍ട്ട് പ്ലേസ് ഭാഗത്ത് ഉണ്ടായിരുന്ന ആര്‍എഎഫ് ഉദ്യോഗസ്ഥന്‍ ആണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നാണ് വിവരം. രണ്ട് റൗണ്ട് പെല്ലറ്റ് നിലത്ത് പതിച്ചു. എന്നാല്‍ സമരക്കാര്‍ കല്ലെറിഞ്ഞപ്പോഴാണ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതെന്നും കണ്ടെത്തലിന്റെ ഭാഗമായി വിശദീകരിക്കുന്നുണ്ട്. സിആര്‍പിഎഫിന്റെ പ്രാഥമിക അന്വോഷണത്തിലാണ് കണ്ടെത്തല്‍. പെല്ലറ്റ് ഗണ്‍ ഉപയോഗത്തില്‍ വിശദമായ അന്വേഷണത്തിന് സിആര്‍പിഎഫ് നീക്കം നടത്തുന്നുമുണ്ട്.

ഇന്ന് പാര്‍ലമെന്റ് ചേരുമ്പോള്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.