CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 41 Seconds Ago
Breaking Now

സമര പന്തലിലേക്ക് ദുബായില്‍ നിന്ന് 23 മലയാളികള്‍ ; ഡല്‍ഹിയിലെത്തിയതും സമരം വിജയിച്ചതോടെ സംതൃപ്തിയില്‍ ദുബായിലേക്ക് മടങ്ങി സംഘം

മലയാളി പ്രവാസി വ്യവസായിയും അബ്രിക്കോ ഫ്രൈറ്റ് കമ്പനിയുടെ ഉടമയുമായ ഷാജി നിലമ്പൂരാണ് സ്വന്തം സ്ഥാപനത്തിലെ 23 ജീവനക്കാരെ സമര മുഖത്തേക്ക് അയച്ചത്.

സമരം എത്ര നീണ്ടാലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിക്കുമെന്ന് തീരുമാനിച്ച് സംഘം. ഇതിനായി ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം കയറിയ 23 പ്രവാസി തൊഴിലാളികള്‍. ജന്തര്‍ മന്തറില്‍ കാലു കുത്തിയ ആദ്യ ദിവസം തന്നെ സമരം വിജയിച്ചതറിഞ്ഞു. വിജയത്തിന്റെ സാക്ഷികളായി സംതൃപ്തിയോടെ തിരിച്ച് ദുബായിലേക്ക് അവര്‍ പറന്നു.

മലയാളി പ്രവാസി വ്യവസായിയും അബ്രിക്കോ ഫ്രൈറ്റ് കമ്പനിയുടെ ഉടമയുമായ ഷാജി നിലമ്പൂരാണ് സ്വന്തം സ്ഥാപനത്തിലെ 23 ജീവനക്കാരെ സമര മുഖത്തേക്ക് അയച്ചത്. വിമാന ടിക്കറ്റ്, താമസം , ഭക്ഷണം തുടങ്ങി യാത്രയുടേയും താമസത്തിന്റെയും മുഴുവന്‍ ചെലവുകള്‍ കമ്പനി വഹിച്ചു.

ഇര്‍ഷാദ്, അന്‍ഫാസ്, ടോയോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജന്തര്‍ മന്തറിലെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവാസികള്‍ മലയാളികള്‍ നിരവധി പേരാണ് സമരത്തിനെത്തിയത്.

ലോക ശ്രദ്ധ നേടിയ സമരത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലെ സന്തോഷത്തിലാണ് മലയാളികളും.




കൂടുതല്‍വാര്‍ത്തകള്‍.