CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 14 Seconds Ago
Breaking Now

സിജെപി പ്രതിഷേധത്തിനിടെ പൊലീസ് വാന്‍ തടഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞ പെണ്‍കുട്ടി ; സൈബര്‍ അധിക്ഷേപത്തിനെതിരെ പരാതി നല്‍കി റിയാ യാദവ്

ജൂലൈ 22ന് നടന്ന സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായ അധിക്ഷേപങ്ങളും വ്യക്തിഹത്യയുമാണ് താന്‍ നേരിടുന്നതെന്ന് റിയ വ്യക്തമാക്കുന്നു

മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടെ സമരക്കാരേയും കൊണ്ടു പോവുകയായിരുന്ന പൊലീസ് വാഹനം ഒറ്റയ്ക്ക് തടഞ്ഞു നിര്‍ത്തി സോഷ്യല്‍മീഡിയയില്‍ വലിയ തരംഗമായി മാറിയ 27 കാരിയായ മോഡലാണ് റിയാ യാദവ്. എന്നാല്‍ റിയയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ അധിക്ഷേപങ്ങളാണ് ഉയരുന്നത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും അപവാദ പ്രചാരണങ്ങള്‍ക്കുമെതിരെ മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് റിയാ യാദവ്.

ജൂലൈ 22ന് നടന്ന സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായ അധിക്ഷേപങ്ങളും വ്യക്തിഹത്യയുമാണ് താന്‍ നേരിടുന്നതെന്ന് റിയ വ്യക്തമാക്കുന്നു. താന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അഡല്‍റ്റ് കണ്ടന്റ് വില്‍ക്കുന്നുവെന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ ചില കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നടത്തുന്നുണ്ടെന്നും അപകീര്‍ത്തിപരമായ വീഡിയോകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. മോഡലിങ്ങും വസ്ത്രധാരണവും തന്റെ തൊഴിലിന്റെ ഭാഗം മാത്രമാണെന്നും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശബ്ദമുയര്‍ത്തുന്നതും ഇതും തമ്മില്‍ ബന്ധമില്ലെന്നും റിയ പറഞ്ഞു.

റിയയുടെ പരാതി ലഭിച്ചെന്നും ഇതിന്മേല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.