CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 31 Seconds Ago
Breaking Now

സര്‍ക്കാര്‍ അവരുടെ ശബ്ദം കേട്ടു, നടപടി സ്വീകരിച്ചു, ആവശ്യങ്ങള്‍ നടപ്പാക്കി,വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും രോഷവും 'ന്യായമായതാണെന്നും രാഘവ് ചദ്ദ എംപി

വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ആശങ്കകള്‍ സര്‍ക്കാര്‍ കേട്ടെന്നും, അവരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് നടപടിയെടുത്തെന്നും ചദ്ദ പറഞ്ഞു.

പൊതുപരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് സ്ഥിരമായ പരിഹാരം കണ്ടെത്തുന്നുവെന്ന് രാജ്യസഭയില്‍ എംപി രാഘവ് ചദ്ദ പറഞ്ഞു. പബ്ലിക് എക്‌സാമിനേഷന്‍സ് (ഭേദഗതി) ബില്‍, 2026 സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ആശങ്കകള്‍ സര്‍ക്കാര്‍ കേട്ടെന്നും, അവരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് നടപടിയെടുത്തെന്നും ചദ്ദ പറഞ്ഞു.

'ഇന്ത്യയിലെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ അവരുടെ ശബ്ദം കേട്ടു, നടപടി സ്വീകരിച്ചു, ആവശ്യങ്ങള്‍ നടപ്പാക്കി എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്ക് അവകാശമുണ്ട്,' അദ്ദേഹം പറഞ്ഞു.

മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ചദ്ദയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവും രോഷവും 'ന്യായമായതാണെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ച വിദ്യാര്‍ത്ഥികളുടെ ഭാവിയെ തകര്‍ക്കുന്ന ഗുരുതര പ്രശ്‌നമാണെന്നും അതിനെ ശാശ്വതമായി ഇല്ലാതാക്കണമെന്നും ചദ്ദ ആവശ്യപ്പെട്ടു.

'22 ലക്ഷം കുട്ടികള്‍ ദിവസവും 18 മണിക്കൂര്‍ വരെ കഠിനാധ്വാനം ചെയ്ത് മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നു. എന്നാല്‍ ഒരു ക്യാമറ ഫോണ്‍, ഒരു വാട്‌സ്ആപ്പ് സന്ദേശം, അല്ലെങ്കില്‍ പുലര്‍ച്ചെ 2 മണിക്ക് ടെലഗ്രാമില്‍ പ്രചരിക്കുന്ന ഒരു പിഡിഎഫ് മതിചോദ്യപേപ്പര്‍ ചോരും, അവരുടെ മുഴുവന്‍ അധ്വാനവും വെറുതെയാകും. അതിനാലാണ് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ ഭേദഗതി ബില്ലിനെ ഞാന്‍ സ്വാഗതം ചെയ്യുന്നത്,' അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.