CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 22 Minutes 41 Seconds Ago
Breaking Now

കാലവര്‍ഷക്കെടുതി ദുരിതാശ്വാസനടപടികള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

ജനജീവിതമാകെ സ്തംഭിപ്പിച്ചുകൊണ്ട് കനത്തമഴയും വെള്ളപ്പൊക്കവും കടലാക്രമണവും പകര്‍ച്ചവ്യാധികളുമായി ദുഃഖദുരിതങ്ങളേറുമ്പോള്‍ ഫലപ്രദമായ ഇടപെടലുകളും ആശ്വാസനടപടികളും സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

തുടര്‍ച്ചയായ മഴമൂലം കേരളത്തിലെ താഴ്ന്ന പ്രദേശമാകെ വെള്ളത്തിലാണ്. മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ആവര്‍ത്തിക്കുന്നു. ജലനിരപ്പ് ഉയരുന്നതുമൂലം മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണിയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആശങ്കയിലാണ്. പനിയും പകര്‍ച്ചവ്യാധിയും പട്ടിണിയും മൂലം ഗ്രാമീണജനജീവിതം നരകതുല്യമായിരിക്കുന്നു. ജീവന്‍സംരക്ഷണ മരുന്നുകളുടെയും നിത്യോപയോഗ ഭക്ഷ്യസാധനങ്ങളുടെയും ലഭ്യത കുറഞ്ഞിരിക്കുക മാത്രമല്ല വില കുതിച്ചുയരുന്നത് നിയന്ത്രിക്കുവാന്‍ നടപടികള്‍ ഒന്നുമില്ല. സര്‍ക്കാരിന്റെ ഭക്ഷ്യ പൊതുവിതരണ സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. കാര്‍ഷിക മേഖലയും വന്‍തകര്‍ച്ചയിലാണ്. ഉദ്യാഗസ്ഥരൊഴികെയുള്ള സാധാരണ ജനങ്ങളുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നാകെ നിലച്ചിരിക്കുകയാണെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 

ഈ വന്‍പ്രതിസന്ധി ഘട്ടത്തില്‍ പോലും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കള്‍ ജനങ്ങളെ മറന്ന് രാഷ്ട്രീയ അധികാര അജണ്ടകളില്‍ പരസ്പരം ആരോപണപ്രത്യാരോപണങ്ങളില്‍ മുഴുകിയിരിക്കുന്നതും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതും ദുഃഖകരമാണ്. ജനകീയ പ്രശ്‌നങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുവാന്‍ ജാതി മത രാഷ്ട്രീയ ഭേദമെന്യേ പൊതുജനങ്ങളേയും സന്നദ്ധ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയ ഭരണസംവിധാനങ്ങളേയും ഏകോപിപ്പിച്ച് കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി മുന്‍കൈയെടുക്കണമെന്ന് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.