CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 44 Seconds Ago
Breaking Now

ഇന്ത്യയില്‍ നിന്നും വിദേശയാത്ര ചെയ്യുന്നവര്‍ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല ; പുതിയ നിയമവുമായി കേന്ദ്രം

ഇതുവരെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അതില്‍ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു.

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷന്‍ ബ്യൂറോ. വരുന്ന സെപ്തംബര്‍ 1 മുതല്‍ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസുകളോ അവയില്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിര്‍ബന്ധിത രീതി പൂര്‍ണമായും ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അതില്‍ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ രീതി യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും സ്റ്റാമ്പ് പതിക്കുന്നതിലെ അപാകതകള്‍ കാരണം ബോര്‍ഡിങ് പാസുകള്‍ റീഡ് ചെയ്യുന്നതില്‍ പലപ്പോഴും തടസ്സങ്ങള്‍ ഉണഅടാകാറുണ്ടെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കികൊണ്ടുള്ള പുതിയ തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസുകള്‍ക്ക് പകരം ഇ ബോര്‍ഡിങ് പാസുകള്‍ ഉപയോഗിക്കാം. അതേസമയം യാത്രക്കാര്‍ ഫിസിക്കല്‍ ബോര്‍ഡിങ് പാസാണഅ കയ്യില്‍ കരുതുന്നതെങ്കില്‍ സ്വീകരിക്കുമെങ്കിലും അവയില്‍ ഇനി മുതല്‍ സ്റ്റാമ്പ് പതിപ്പിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സെപ്തംബര്‍ 1 മുതല്‍ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ പുതിയ മാറ്റം നടപ്പിലാക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ക്കും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.