CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 43 Minutes 52 Seconds Ago
Breaking Now

അമ്മയോട് അടുപ്പം കൂടുതല്‍ ; രണ്ടു മക്കളെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയില്‍

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ മൃതദേഹം കനാലില്‍നിന്ന് കണ്ടെത്തിയത്.

കര്‍ണാടകത്തില്‍ മക്കളെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയില്‍. ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് കൊല്ലപ്പെട്ടത്. യാദ്ഗിരി ജില്ലയിലെ ജലസേചന കനാലില്‍ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ക്ക് അമ്മയോടുള്ള അടുപ്പമാണ് പിതാവിന്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് മൊഴി. സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ മൃതദേഹം കനാലില്‍നിന്ന് കണ്ടെത്തിയത്. കുട്ടികളെ കനാലില്‍ തള്ളിയിട്ട ശേഷം പിതാവ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉച്ചകഴിഞ്ഞ് 2:15നും 2:30നും ഇടയില്‍ പിതാവ് ഇരുചക്ര വാഹനത്തില്‍ മൂന്നു മക്കളുമായി വീട് വിടുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മകനെയും മകളെയും കനാലിലേക്ക് തള്ളിയിട്ടു. ആറു വയസ്സുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാള്‍ 112ല്‍ വിളിച്ച് പൊലീസിനോട് വിവരം അറിയിക്കുകയായിരുന്നു.

രാത്രിയായതിനാല്‍ പൊലീസിന് തെരച്ചില്‍ ദുഷ്‌കരമായിരുന്നു. പിന്നീട് രാവിലെ ആറരയോടെ കനാലിലെ ഒഴുക്ക് നിയന്ത്രിച്ചു തെരച്ചില്‍ പുനരാരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ്‍കുട്ടിയുടെയും വൈകുന്നേരം അഞ്ചരയ്ക്കും ആറുമണിക്കും ഇടയില്‍ പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

 മരിച്ച രണ്ട് മക്കള്‍ക്കും ഭാര്യയോടായിരുന്നു അടുപ്പമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. മരിച്ച പെണ്‍കുട്ടി നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.