CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 22 Minutes 11 Seconds Ago
Breaking Now

മുജ്തബ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്, അങ്ങനെയല്ലെങ്കില്‍ ഇറാന്‍ ലോകത്തിന് മുന്നില്‍ വലിയ നാടകം കളിക്കുകയാണെന്ന് ട്രംപ്

എങ്കിലും അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്, ട്രംപ് പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ മുന്‍ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. എന്നാല്‍ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറു മാസമായി ഒരിക്കല്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങള്‍ പുറത്തുവരികയോ ചെയ്യാത്തത് അദ്ദേഹം മരിച്ചന്ന തരത്തിലുള്ള ശക്തമായ ഉഹോപോഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് ട്രംപിന്റെ പ്രതികരണം വരുന്നത്.

പ്രശസ്ത റേഡിയോ അവതാരകന്‍ ഗ്ലെന്‍ ബെക്കുമായി നടത്തിയ പ്രത്യേക ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് നിര്‍ണായക വിവരം പങ്കുവച്ചത്.

അദ്ദേഹം മരണപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നില്ല. ആക്രമണത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ ,കാല്‍ എന്നിവയ്‌ക്കെല്ലാം മാരകമായി പരിക്കേറ്റിട്ടുണ്ട്. എങ്കിലും അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്, ട്രംപ് പറഞ്ഞു.

ഒരു പക്ഷെ ഇറാന്റെ പരമോന്നത നേതാവ് ജീവനോടെയില്ലെങ്കില്‍ അതു മറച്ചുവയ്ക്കാന്‍ ഇറാന്‍ ഭരണകൂടം ലോകത്തിന് മുന്നില്‍ വലിയൊരു നാടകം തന്നെയാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.