
















സ്വന്തം ജന്മദിനത്തില്‍ ഹോട്ടല്‍ മുറിയിലെത്തിച്ച 22കാരിയായ പെണ്‍സുഹൃത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 23കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
ഗുഡ്ഗാവിലെ ക്വിക്ക് കൊമേഴ്സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി തടഞ്ഞുനിര്‍ത്തി ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ മുറിയിലെത്തിച്ച ശേഷം പ്രതി ലൈംഗിക ഉത്തേജക ഗുളിക കഴിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.
അടുത്ത ദിവസം വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തു. ഇതോടെ പ്രകോപിതനായ പ്രതി യുവതിയുടെ തലയ്ക്ക് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായ തലയ്‌ക്കേറ്റ പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
പ്രതിയില്‍ നിന്ന് യുവതിയുടെ മൊബൈല്‍ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും പൊലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
പ്രതിയും യുവതിയും പ്ലസ് ടു വരെ ഒരുമിച്ച് പഠിച്ചവരായിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിന് സഹായിച്ചെന്ന് സംശയിക്കുന്ന 24കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു.