CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 27 Minutes 38 Seconds Ago
Breaking Now

ഇറാനിലെ വീടിന് നേരെ നടന്ന ആക്രമണത്തില്‍ കുട്ടിയടക്കം നാലു പേര്‍ കൊല്ലപ്പെട്ട സംഭവം ; അമേരിക്കയെ പാഠം പഠിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനില്‍ വിവാഹാഘോഷം നടക്കുകയായിരുന്ന വീടിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ അമേരിക്കയ്ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കന്‍ സേനയ്ക്ക് മറക്കാനാകാത്ത ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി പറഞ്ഞു.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധിനിവേശ ശക്തികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാണെന്നും പുതിയ ആക്രമണങ്ങളില്‍ വാഷിങ്ടണ്‍ ഖേദിക്കേണ്ടിവരുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) വക്താവ് ഹൊസൈന്‍ മൊഹെബി മുന്നറിയിപ്പ് നല്‍കി.

വിവാഹാഘോഷത്തിനായി ആളുകള്‍ ഒത്തുകൂടിയിരുന്ന വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് കുട്ടിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമായി.

 




കൂടുതല്‍വാര്‍ത്തകള്‍.