CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 21 Seconds Ago
Breaking Now

ഇടുക്കിയിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ഇടുക്കി സംഗമം ഫണ്ട്‌ ശേഖരിക്കുന്നു.

പ്രകൃതി രൗദ്രഭാവം പൂണ്ട് പെരുമഴയായി പെയ്തിറങ്ങിയപ്പോള്‍ ഇടുക്കിയിലുള്ള മനുഷൃര്‍ക്കു നഷ്ടമായത് ജീവിതം തന്നെയായിരുന്നു തികച്ചും പുറംലോകവും ആയി ഒറ്റപ്പെട്ട ഇടുക്കിയില്‍ നിന്നും ഇതുവരെ 15 ജീവനുകള്‍ പ്രകൃതി ദേവി കൊണ്ടുപോയി കഴിഞ്ഞു. ഇപ്പോഴും അടിമാലിക്കടുത്തുള്ള ചിയപ്പറയില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഉള്ള രക്ഷ പ്രവര്‍ത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു ഇത്ര ഒക്കെ ആയിട്ടും പ്രകൃതി ദേവി അടങ്ങുന്നില്ല. ഇനിയും എന്തൊക്കെ സംഭവിക്കും എന്ന് പറയാന്‍ കഴിയുന്നില്ല കാരണം മഴ രണ്ടു ദിവസം കൂടി തുടരും എന്നാണ് അറിയാന്‍ കഴിയുന്നത്‌. ഇംഗ്ലണ്ടിലെ മലയാളികളുടെ ഉറക്കം കെടുത്തുന്ന വാര്‍ത്ത‍യാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മാതാപിതാക്കന്മാരും ബന്ധുക്കളും അപകടത്തിന് അരുകിലാണ് എന്ന തോന്നല്‍ ഇവിടുത്തെ മലയാളികളിലും അംഗലാപ്പ് സൃഷ്ടിചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളും ഇവരുടെ വേദനയില്‍ പങ്കു ചേരുന്നതിനു വേണ്ടി ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആയി ഒരു ഫണ്ട്‌ ശേഖരണം നടത്താന്‍ ഇംഗ്ലണ്ട് ഇടുക്കി സംഗമം തിരുമാനിച്ചു.  ഇതിനു മുന്‍പ് ഇടുക്കി സംഗമം നടത്തിയ ചരിറ്റി പ്രവര്‍ത്തനത്തിലുടെ ഞങ്ങളുടെ സത്യ സന്ധതയും സുതാര്യതയും ഞങ്ങള്‍ നിങ്ങളെ ബോ ധ്യപ്പെടുത്തിയിട്ടുള്ളതാണ്. നിങ്ങൾ ഇതുവരെ ഞങ്ങളോട് കാണിച്ച സഹായത്തിനും സഹകരണത്തിനും നന്ദി പറയുന്നതോടൊപ്പം ഇടുക്കിയിലെ കരയുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ നിങ്ങളുടെ കാരുണ്യം പെരുമഴയായി പെയ്യട്ടെ എന്ന് ആശംസിക്കുന്നു. കിട്ടൂന്ന പണം ഇടുക്കി കളക്ടറുടെ ദുരിതാശ്വാസ ഫണ്ടില്‍ എത്തിച്ച് കൊടുക്കാന്‍ ആണ് സംഗമം തീരുമാനി ച്ചിട്ടുള്ളത്. 

ഫണ്ട്‌ അയയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് സോര്‍ട്ട് കോഡ്‌ താഴെ കൊടുക്കുന്നു 

 

Name of the account - Idukki sangamam

Bank H S B C 

Sort code 40 -29- 26 

Account NO 41886606




കൂടുതല്‍വാര്‍ത്തകള്‍.