CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 22 Minutes 57 Seconds Ago
Breaking Now

ഇന്ത്യയ്‌ക്കെതിരെ അതിരുവിട്ട ആഘോഷ പ്രകടനം ; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ ആംഗ്യമാണ് നടപടിക്ക് കാരണമായത്.

പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ . ഇന്ത്യയ്ക്കെതിരായ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ ആംഗ്യമാണ് നടപടിക്ക് കാരണമായത്.

മത്സരത്തില്‍ ഷഫാലിയെ ക്യാച്ചിലൂടെ പുറത്താക്കിയ ശേഷം ഫാത്തിമ പവലിയനിലേക്ക് പോകാന്‍ സൂചിപ്പിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു. ബാറ്ററെ പ്രകോപിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ആംഗ്യങ്ങള്‍ക്കെതിരായ ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 പ്രകാരമാണ് നടപടി.

ഫാത്തിമയ്ക്ക് മാച്ച് ഫീസിന്റെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ഐസിസി ചുമത്തി. കുറ്റം ഫാത്തിമ സമ്മതിച്ചതിനാല്‍ ഔപചാരിക ഹിയറിങ് ആവശ്യമുണ്ടായില്ല.24 മാസത്തിനിടെ ഫാത്തിമയുടെ രണ്ടാമത്തെ പെരുമാറ്റച്ചട്ട ലംഘനമാണിത്. ഇതോടെ അവരുടെ ഡീമെറിറ്റ് പോയിന്റ് രണ്ടായി. 24 മാസത്തിനിടെ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ അവ സസ്പെന്‍ഷന്‍ പോയിന്റുകളായി മാറുകയും വിലക്ക് നേരിടേണ്ടിവരികയും ചെയ്യും.

 




കൂടുതല്‍വാര്‍ത്തകള്‍.