CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 41 Minutes 24 Seconds Ago
Breaking Now

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം; കേസെടുത്തത് സതീശന്‍ അനുകൂലികളായ 5 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ

ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തത് വിഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ. ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ പോസ്റ്റുകളിലാണ് കേസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാമിന്റെ പരാതിയിലാണ് കേസ്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി നടപടിക്ക് നിര്‍ദേശം നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തിയെന്നായിരുന്നു പരാതി.

സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും പരാതിക്കൊപ്പം കൈമാറിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കായിരുന്നു ജോണ്‍സണ്‍ എബ്രഹാം പരാതി നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടാകാതിരുന്നതോടെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിനായി സൈബര്‍ വിഭാഗം ഐജിയെ ചുമതലപ്പെടുത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.