CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 43 Seconds Ago
Breaking Now

വി ഡി സതീശന്റേത് ധീരമായ ഇടപെടല്‍ ; സഭകള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി ; പള്ളിത്തര്‍ക്കം സമാധാനത്തോടെ അവസാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

നേരത്തേ ആരും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല.

മലങ്കര യാക്കോബായ സഭ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിന്റെ നല്ല വശങ്ങളാണ് താന്‍ കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സന്ദര്‍ശനത്തോടെ രണ്ടു സഭകളും ചര്‍ച്ചയ്ക്ക് തയ്യാറായി. അക്കാര്യത്തില്‍ താന്‍ മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞു.

നേരത്തേ ആരും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. അത് ഈ സര്‍ക്കാരിന്റെ ധീരമായ ഇടപെടലിന്റെ ഫലമാണ്. വി ഡി സതീശന്റെ ധീരമായ നിലപാടാണ്. എല്ലാം സമാധാനത്തോടെ അവസാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പത്മജ വേണുഗോപാലിന്റെ മടങ്ങിവരവിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. തെറ്റു തിരുത്തിയാല്‍ ആര്‍ക്കും പാര്‍ട്ടിയിലേക്ക് മടങ്ങിവരാം. ഒത്തിരി പേര്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങി വരാനിരിക്കുന്നു. എല്ലാവരെയും സ്വാഗതം ചെയ്യണം. അവരെ അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.