CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 43 Seconds Ago
Breaking Now

യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ യുകെ മലയാളികളുടെ ജീവനാഡി.ആദ്യ സഹായം വിജയകുമാറിന്റെ കുടുംബത്തിനു കൈമാറും.

യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ഇന്ന്‍ യുകെയിലുള്ള യുക്മ അംഗങ്ങള്‍ മാത്രമല്ല യു.കെയിലെ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ മലയാളികള്‍ അംഗീകരിച്ചു കഴിഞ്ഞു.

2013 ജൂലൈ 27 -ന് നോര്‍ത്താംപ്ടനില്‍ വച്ച് ഫാദര്‍ ഡേവിസ് ചിറമേല്‍ അനുഗ്രഹിച്ച് ആശീര്‍വദിച്ച് ആരംഭിച്ച യുക്മയുടെ ജീവനാഡിയായ യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ഇന്ന്‍ യുകെയിലുള്ള യുക്മ അംഗങ്ങള്‍ മാത്രമല്ല യു.കെയിലെ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തില്‍ കൂടുതല്‍ മലയാളികള്‍ അംഗീകരിച്ചു കഴിഞ്ഞു. അതിന്‍റെ തെളിവാണ്‌ യുക്മ ചാരിറ്റി ഫൌണ്ടേഷന്‍റെ അഭ്യര്‍ത്‌ഥന മാനിച്ച്, നമ്മളില്‍ ഒരാളായിരുന്ന ശ്രീ. വിജയകുമാറിന്‍റെ വിയോഗത്തില്‍ ഖേദിക്കുക മാത്രമല്ല സാമ്പത്തികമായി ഒരു വലിയ സംഖ്യ സമാഹരിക്കുക കൂടി ചെയ്തത്.

ഇത് തീര്‍ച്ചയായും വേദനിക്കുന്ന ആ കുടുംബത്തിന് ആശ്വാസമായില്ലെങ്കിലും ഒരു ചെറു സഹായം ആയിയെന്നതില്‍ സംശയമില്ല. ഇതില്‍ നമ്മുടെ എല്ലാ അസോസിയേഷനുകളും മറ്റ് യുക്മ അനുഭാവമുള്ള സംഘടനകളും അകമഴിഞ്ഞ് സഹായിച്ചു എന്നത് തീര്‍ച്ച. കൂടാതെ അസോസിയേഷനുകള്‍ മുഖാന്തിരമല്ലാതെ നേരിട്ടും യുക്മയോട് താല്‍പര്യമുള്ള ധാരാളം നല്ല ആള്‍ക്കാരും സഹായിച്ചു. യുക്മയുടെ ആഹ്വാനപ്രകാരം ഈ കുടുംബത്തിനു ലഭിച്ച സഹായത്തിന്‍റെ പൂര്‍ണ്ണ വിവരം അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നതാണ്. ഈ എല്ലാ നല്ല മനസ്സുകള്‍ക്കും യുക്മ നന്ദി അറിയിക്കുന്നതോടൊപ്പം യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ എന്നും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ ഒരു ചുവട് മുന്‍പില്‍ ആയിരിക്കും എന്നും നിങ്ങളുടെ നിഴലായി കൂടെ ഉണ്ടാകുമെന്നും വാക്ക് തരുന്നു.

യു.കെ മലയളികള്‍ക്കുണ്ടാകുന്ന ഏതൊരപകടത്തിലും യുക്മയുടെ ചാരിറ്റി ഫൗണ്ടേഷന്‍ കൂടെയുണ്ടാകുമെന്നും ചാരിറ്റി ഫൗണ്ടേഷന്‍ കമ്മിറ്റി മെമ്പര്‍മാര്‍ക്ക് വേണ്ടി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജി തോമസ്‌ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.