CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 34 Minutes 26 Seconds Ago
Breaking Now

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബർ- 21 ശനിയാഴ്ച

ലെസ്റ്റർ:കേരളത്തിലെതു പോലെ  നന്മയുടെ ഓണം പുനർ സൃഷ്ടികാനുള്ള ആവേശ തിരക്കിലാണ് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി. നിറപറയും, നിലവിളക്കും അത്തപ്പൂക്കളവും, തയംബകയും,കടുവ കളിയും, വില്ലടിച്ചാൻ പാട്ടും, നാടൻ പാട്ടും അങ്ങനെ എല്ലാ ഒരുക്കങ്ങളും പുർത്തിയായി കഴിഞ്ഞു . യു കെ യുടെ സാംസ്‌കാരിക തലസ്ഥാനമായ ലെസ്റെറിൽ കേരള കമ്മ്യൂണിറ്റി നേതൃത്വം കൊടുക്കുന്ന ഓണാഘോഷം പൂവിളി 2013 ഒരു തിലക കുറി ആവും.


കേരളത്തിന്റെ പ്രിയ ഗായകൻ, ഓണപ്പാട്ടുകളുടെ സുൽത്താൻ ബിജു നാരായണൻ പരിപാടിയുടെ മുഖ്യ അതിഥി ആയിരിക്കും. യു കെ യിലെ മുഴുവൻ ആളുകളും പങ്കെടുത്ത റിമിടോമി എത്തിയ പെരുനാളിനു ശേഷം ബിജുവിനൊപ്പം ഓണം എന്നത് ലെസ്റ്റർ മലയാളികൾ ഭാഗ്യം ആയി കരുതുന്നു. യു കെ യിലെ ചില ഗാനമേള പരിപാടികളുമായി ബന്ധപ്പെട്ട് എത്തിയ ബിജു ചില അടുത്ത സുഹൃത്തുകളുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. നൂറോളം കൊച്ചു കൂട്ടുകാർ അണിയിച്ചോരുക്കുന്ന നൃത്ത പരിപാടികളുടെ പരിശീലനം പൂർത്തിയായി കഴിഞ്ഞു. ശ്രുതിലയ തായമ്പക സംഘം പരിപാടിക്ക് താളമേളമേകും. ലെസ്റ്റർ നഗരസഭ അധ്യക്ഷൻ പീറ്റർ സോല്സ്ബി കേരള കമ്മ്യൂണിറ്റി ഒരുക്കുന്ന ഓണാഘോഷത്തിന്റെ പൊതുസമ്മേളനം ഉത്ഘാടനം ചെയ്യും. കേരളത്തിൽ സന്ദർശനം നടത്തിയിടുള്ള മേയർ ഒരു മടിയും കൂടാതെ ക്ഷണം സ്വീകരികുകയായിരുന്നു എന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. വോളന്ററി ആക്ഷൻ ലെസ്റ്ററിൽ അംഗം ആയിരിക്കുന്ന ലെസ്റ്റർ കേരള കമ്മ്യൂണിറ്റി നഗരസഭയുടെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നുണ്ട് .

 

സെപ്റ്റംബർ 21 ശനിയാഴ്ച ഉച്ചക്ക് 12.30ന് ലെസ്റ്റർ ബീമോന്റ്റ് ലെയ്സ്ഹാളിൽ ഓണസദ്യയോടെ ആഘോഷങ്ങൾ ആരംഭിക്കും. പിന്നീട്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിജു നാരായണൻ, മേയർ പീറ്റർ സോല്സ്ബി എന്നിവർ പങ്കെടുക്കും.

സ്പോർട്സ് ദിനത്തിന്റെ സമ്മാന വിതരണത്തിന് ശേഷം കലാപരിപാടികൾ ആരംഭിക്കും. ലെസ്റ്റെറിലെ മുഴുവൻ മലയാളികളെയും ഓണാഘോഷം പൂവിളി 2013 ലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു എന്ന് എൽ.കെ.സി ഭാരവാഹികൾ അറിയിച്ചു .

 

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്‌ :-

 Beamont Leys School Hall , Anstey Lane , LEICESTER ,LE 4 0 F L.




കൂടുതല്‍വാര്‍ത്തകള്‍.