Breaking Now

ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം അവിസ്മരണീയമായി .

ഡോര്‍സെറ്റ് മലയാളികളുടെ സൗഹൃദ  കൂട്ടായ്മയായ  ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം അതിഗംഭീമായി ആഘോഷിച്ചു . അവിശ്വസനീയമായ ജനപങ്കാളിത്തത്തോടും അതിശയിപ്പിക്കുന്ന കലാ പ്രകടനത്തോടും കൂടെ നടത്തിയ പരിപാടി ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയുടെ വളര്‍ച്ചയും അംഗങ്ങളിലെ  ഐക്യവും ഭരണ സമിതിയുടെ അധ്വാനവും വിളിച്ചോതുന്നതായിരുന്നു .  യു .കെ യിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ പ്രസിഡണ്ട് ശ്രീ. കെ. പി. വിജി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു . ഡി.കെ. സി പ്രസിഡണ്ട് ശ്രീ. ഷാജി തോമസ്‌ അധ്യക്ഷനായിരുന്നു  .  ഡി.കെ. സി അംഗങ്ങളിലെ  തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ അദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് സെക്രട്ടറി ശ്രീ. മാര്‍ട്ടിന്‍ തെനംകാല അനുശോചന കുറിപ്പ് വായിക്കുകയും തുടര്‍ന്ന് ഡല്‍ഹി സംഭവത്തില്‍ അതിദാരുണമായി ആക്രമിക്കപ്പെടുകയും മരണത്തിനു കീഴടങ്ങുകയും ചെയ്ത പ്രിയ സഹോദരിയുടെ ആത്മാവിനു അന്ധ്യാഞ്ഞ്ജലി അര്‍പ്പിക്കുന്നതിനായി യുക്മ  പ്രസിഡണ്ട് ശ്രീ. കെ. പി. വിജി കത്തിച്ചു പകര്‍ന്ന തിരികള്‍ പിടിച്ചു കൊണ്ട് അംഗങ്ങള്‍ ദുഖത്തില്‍ പങ്കു ചേര്‍ന്നു . തുടര്‍ന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ഹരം പിടിപ്പിച്ചു കൊണ്ട് കടന്നു വന്ന സാന്താക്ലോസ് ഏവരെയും അഭിവാദ്യം ചെയ്തു .തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ക്ക് മുന്‍പില്‍ ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളുടെ ഒരു ഹ്രസ്വ ചിത്രം പ്രാദര്‍ശിക്കപ്പെട്ടു.തുടര്‍ന്ന് ഡോര്‍സെറ്റ് കേരളയുടെ 100 ആം അംഗത്വ വിതരണം ശ്രീ ബോസ്സ് ആന്‍റണിക്കും കുടുംബത്തിനും നല്‍കിക്കൊണ്ട് യുക്മ പ്രസിടന്റ്റ് ശ്രീ കെ പി വിജി നിര്‍വഹിച്ചു.

തുടര്‍ന്ന് സ്വര്‍ഗീയ മാലാഘമാര്‍ വാനില്‍നിന്നും നക്ഷത്രങ്ങളെ പോലെ പറന്നിറങ്ങി,അതെ,ഡി കെ സി യുടെ കുഞ്ഞു മാലാഘമാരുടെ മദ്ധ്യേ അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും തണലേകാന്‍ ലോകത്തില്‍ ഭൂജാതം ചെയ്ത ശ്രീ യേശു ദേവന്‍റെ ജനനത്തെ അനുസ്മരിക്കുമാറ് നടത്തിയ ദ്രിശ്യാവിഷ്ക്കാരം കാണികളില്‍ ഭക്തിയുടെ നിറവ് ചാര്‍ത്തി.തുടര്‍ന്ന് ഡി കെ സി യിലെ കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്ത പരുപാടികളും ഗാനാലാപനവും ഹാസ്യാക്ഷേപ പരുപാടികളും പ്രേക്ഷകരില്‍ വിസ്മയമുണര്‍ത്തി.മുന്‍ വര്‍ഷത്തെ പോലെ ഡോര്‍സെറ്റ് കേരള കമ്മ്യുണിറ്റി അഭിമാന പുരസ്സരം അവതരിപ്പിച്ച "ഇന്ന് ഞാന്‍ നാളെ നീ " എന്നാ സാമൂഹിക നാടകം കഥാ -തിരക്കഥയുടെ മികവിലും അഭിനയ ചാരുതയിലും അതിശയം ജ്വലിപ്പിക്കുന്നതും അംഗങ്ങളില്‍ ഗ്രിഹാതുരത്വം ഉണര്‍ത്തുന്നതും ആയിരുന്നു.വൈകിയ വേളയിലും ക്രിസ്തുമസ്സിന്റെയും പുതുവല്‍സരത്തിന്റെയും സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കുന്നതിന്‍റെ ഭാഗമായി നടന്ന സ്നേഹ വിരുന്നിലും അംഗങ്ങള്‍ സജീവമായി പങ്കുകൊണ്ടു.

യുക്മ പ്രസിടന്റ്റ് ശ്രീ കെ പി വിജിയെ പൊന്നാട നല്‍കി ആദരിച്ചു.ചടങ്ങില്‍ ഇമ്മാനുവേല്‍ പൂവത്തുങ്കല്‍ സ്വാഗതവും സെക്രട്ടറി മാര്‍ട്ടിന്‍ തെനംകാല നന്ദിയും പറഞ്ഞു.

കൂടുതല്‍ ചിത്രങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

 
കൂടുതല്‍വാര്‍ത്തകള്‍.