CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 34 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ പരി. ദൈവമാതാവിന്റെ ജനന തിരുനാളും ഇടവക ദിനാചരണവും

പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും ഇടവക ദിനാചരണവും സംയുക്തമായി മാഞ്ചസ്റ്റര്‍ മലങ്കര കാത്തലിക് മിഷനില്‍ സെപ്തം 8 ന് ആചരിക്കുന്നു.സെപ്തംബര്‍ 8ന് വൈകുന്നേരം ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കും.തുടര്‍ന്നുള്ള ആഘോഷപൂര്‍വ്വമായ വി കുര്‍ബാനയ്ക്ക് ഫാ തോമസ് വടുക്കുംമൂട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.പരി ദൈവമാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും ക്രമീകരിച്ചിരിക്കുന്നു.മാഞ്ചസ്റ്റര്‍ നോര്‍ത്തണ്ടനിലുള്ള സെന്റ് ഹില്‍ഡാസ് ദേവാലയമാണ് തിരുകര്‍മ്മങ്ങള്‍ക്ക് വേദിയാവുക.തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.

 

പള്ളിയുടെ അഡ്രസ്

സെന്റ് ഹില്‍ദാസ് ചര്‍ച്ച് 

66 കെന്റ്വര്‍ത്തി ലെയ്ന്‍

നോര്‍ത്തെന്‍ഡര്‍

മാഞ്ചസ്റ്റര്‍ M22 4EF

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

രാജു ചെറിയാന്‍ ; 07886537732

എബി തോമസ് ; 07445414442

 

 




കൂടുതല്‍വാര്‍ത്തകള്‍.