CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 44 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ എട്ട് നോമ്പ് സമാപനവും ഓണാഘോഷവും തിങ്കളാഴ്ച

കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന എട്ട്‌നോമ്പ് സമാപനവും ഓണാഘോഷവും തിങ്കളാഴ്ച നടക്കും.ബാഗുളി മെതോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം അഞ്ച് മുതല്‍ പരിപാടികള്‍ക്ക് തുടക്കമാകും.പരിശുദ്ധഅമ്മയുടെ മധ്യസ്ഥം തേടിയുള്ള ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് നോവേനയും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.ഇതേ തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.വിഭവ സമൃദ്ധമായി തൂശനിലയില്‍ വിളമ്പുന്ന സദ്യയോടെ പരിപാടികള്‍ സമാപിക്കും.ഈ മാസം ഒന്നാം തിയതി മുതല്‍ 7ാം തിയതി വരെയാണ് എട്ടുനോമ്പിനോട് അനുബന്ധമുള്ള പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നത് .എട്ട്‌നോമ്പു സമാപനത്തിലും ഓണാഘോഷ പരിപാടികളിലേക്കും മുഴുവന്‍ അസോസിയേഷന്‍ കുടുംബങ്ങളേയും എക്‌സിക്യൂട്ടിവ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.