CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 10 Minutes 54 Seconds Ago
Breaking Now

മലയാളി അസോസിയേഷന്‍ പ്രസ്റ്റണ്‍ ഗംഭീരമായി ഓണമാഘോഷിച്ചു

 

മലയാളി അസോസിയേഷന്‍ പ്രസ്റ്റണ്‍ (എംഎപി)തന്റെ പതിനൊന്നാമത് ഓണാഘോഷം 6-9-2014ല്‍ പ്രസ്റ്റണ്‍ട്രിമ്ഷ വില്ലേജ് ഹാളില്‍ വച്ച് വളര ആര്‍ഭാടമായി ആഘോഷിച്ചു.

രാവിലെ 11.30ഓടുകൂടി സദ്യവട്ടങ്ങള്‍ക്ക് (അംഗങ്ങള്‍ കരങ്ങളാല്‍ പാകപ്പെടുത്തിയ 24 വിഭവങ്ങളോടുകൂടിയഓണസദ്യയെ ആഘോഷത്തില്‍ പങ്കെടുത്തവര്‍ വാനളം പ്രശംസിച്ചു)ആരംഭമായി.2014-15 ജിസി എസ്സി പാസായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ തിരിതെളിച്ചാരംഭിച്ച സമ്മേളനത്തെ തുടര്‍ന്ന് കലാ പ്രകടനങ്ങളും ബട്ടന്‍ ബീറ്റ്‌സിന്റെ ശിങ്കാരി മേളവും പഞ്ചഗുസ്തിയും വടംവലിയും മറ്റു ഫണ്‍ മത്സരങ്ങളിലും സ്ഥലകാലബോധം മറന്ന് യുവ സമൂഹം അണിനിരന്നപ്പോള്‍ പണ്ടെപ്പോഴോ കണ്ടുമറന്ന നാട്ടില്‍ പുറത്തെ വളരെ സജീവമായ ഒരു ഓണാഘോഷത്തിന്റെ സ്മരണയുണര്‍ത്തി.സമ്മേളനത്തില്‍ എംഎപിയുടെ പ്രസിഡന്റ് ശ്രീ ബിജു ചാക്കോ അധ്യക്ഷ പ്രസംഗം നടത്തുകയും മാസ്റ്റര്‍ നിയോ ആശംസകളര്‍പ്പിക്കുകയും ചെയത്ു.മാത്യു ചൂരപ്പയില്‍ വിശിഷ്ടാതിഥിയായിരുന്നു.ശ്രീമതി ജോളി ആന്‍ഡ്രൂസ് എല്ലാവരേയും സ്വാഗതം ചെയ്തപ്പോള്‍ എംഎപിയുടെ ഓണാഘോഷത്തിന്റെ വിജയത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ശ്രീ ബിജു ജോസഫ് അലിയാംകുഴിയുടെ നേതൃത്വത്തില്‍ സദ്യവട്ടങ്ങള്‍ വന്‍ വിജയമാക്കിയ കൈപ്പുണ്യമുള്ള എല്ലാ കരങ്ങള്‍ക്കും എല്ലാ കലാ പ്രകടനങ്ങളുടെയും വിജയത്തിന് ചുക്കാന്‍ പിടിച്ച എംഎപി കള്‍ച്ചറല്‍ ഓര്‍ഗനൈസര്‍ ശ്രീമതി രേഥ അനിയ്ക്കും ഓണാഘോഷങ്ങളുടെ ഭാഗമായി ഒരുമാസക്കാലം നീണ്ടുനിന്ന സ്‌പോര്‍ട് ആന്‍ഡ് ഗെയിംസുകള്‍ക്ക് നേതൃത്വം വഹിച്ച എംഎപി സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനു സോമരാജിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശ്രീ നോബി കെ ജോസഫിനും ശിങ്കാരിമേളം ബട്ടന്‍ ബിറ്റ്‌സ് ,ലൈറ്റ്‌സ് ആന്റ് സൗണ്ട് നിയന്ത്രിച്ച ലിവര്‍പൂള്‍ സിംഫണി ബിനോയ് ജോര്‍ജിനും അശിഷിനും നന്ദി അറിയിക്കുന്നു.എംഎപിയുടെ കുടുംബത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജോയ്‌സ് കുടുംബത്തോട്-അവര്‍ എംഎപിയ്ക്ക് വേണ്ടി ചെയ്ത എല്ലാ സത് പ്രവര്‍ത്തികള്‍ക്കുള്ള നന്ദിയും എംഎപിയുടെ നെടുംതൂണുകളായ കമ്മറ്റി അംഗങ്ങളോടുള്ള അതില്ലെല്ലാമുപരി മലയാളി അസോസിയേഷന്‍ പ്രസ്റ്റണ്‍ വിജയമാക്കിയ എല്ലാ അംഗങ്ങള്‍ക്കും എംഎപി സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.സമ്മേളനത്തോടനുബന്ധിച്ച് ശ്രീ ജോയ്‌സ് ജോസഫിനും കുടുംബത്തിനും ഉപഹാരം നല്‍കി ആദരിച്ചു.

നൂറില്‍പ്പരം സഹൃദയര്‍ പങ്കെടുത്ത ഏകദേശം ഒമ്പതു മണിക്കൂര്‍ നീണ്ടുനിന്ന എംഎപിയുടെ ഓണാഘോഷം രാത്രി ഒമ്പതു മണിയോടെ പര്യവസാനിയായി.

 

 




കൂടുതല്‍വാര്‍ത്തകള്‍.